പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ; ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു; ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധം; കൂടുതൽ അറിയാം..

  • Post category:news / politics
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ; ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു; ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധം; കൂടുതൽ അറിയാം..

കൊച്ചി: സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി. ദേശീയപാത 66ന്‍റെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ചടങ്ങിലേക്ക് ഔദ്യോഗികമായി കേരളം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ സർക്കാർ പ്രതിഷേധം അറിയിച്ചു. അതേസമയം സർക്കാർ പരിപാടിയിൽ സംസ്ഥാന മന്ത്രിയെ ഒഴിവാക്കി ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തി മോദി രാഷ്ട്രീയം കലർത്തി എന്നതിനാൽ എതിർപ്പ് ഉയർന്നത്. അതേസമയം മോദിയുടെ പരിപാടി കൊച്ചിയിൽ നടക്കുമ്പോൾ മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് ദേശീയ പാതയിൽ പ്രതീകാത്മക വാഹന റാലി നടത്തി. ദേശീയ പാത 66ൽ ആദ്യ റീച്ച് കാസറഗോഡ് ജില്ലയിലെ തലപ്പാടി മുതൽ ചെങ്കള വരെയാണ്. ഈ റീച്ചിൽ ഉദ്‌ഘാടനം കൊച്ചിയിൽ നടത്തിയാണ് പ്രധാന മന്ത്രി പച്ചക്കൊടി കാട്ടിയത്. എന്നാൽ കാസറഗോഡ് ആദ്യറീച്ചിൽ ഉദ്‌ഘാടനം നടത്തി സി.എച്ച് കുഞ്ഞമ്പു എം.എൽ.എയും പ്രതിഷേധം അറിയിച്ചു.

അതേസമയം കേരളത്തിൽ എത്തിയ പ്രധാന മന്ത്രി കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്‍റെ വികസിനത്തിന് വേഗത വരുമെന്നും പറഞ്ഞു. മേയ്ക്ക് ഇൻ ഇന്ത്യ വഴി പെട്രോളിയം മേഖലയിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നം പോളിപ്രോപെലിൻ യൂണിറ്റ് വഴി വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കലൂരിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, ബിജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഹൈബി ഈഡൻ എം പി, ഗവർണർ രാജേന്ദ്ര ആർലേകർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റോഡ് ഷോയ്ക്കുശേഷമാണ് കലൂര്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് മോദി എത്തിയത്.

0Shares