
കാസർകോട്: യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുകൾക്ക് കാസർകോട് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും കല്ലേറ് തുടരുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി പോലീസ്.
ചൊവാഴ്‌ച രാവിലെ മുതൽ പോലീസ് നടത്തിയ പരിശോധനയിൽ റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട അമ്പതോളം പേരെ കസ്റ്റഡിയിൽ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്‌തു വിട്ടയച്ചു.

കഴിഞ്ഞ ദിവസം ഉണ്ടായ കല്ലേറിൽ പത്ത് വർഷം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം ആണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തിരിക്കുന്നത്. റയിൽവേ ട്രാക്ക് കേന്ദ്രികരിച്ച് രഹസ്യ നിരീക്ഷണം നടത്താൻ ആളുകളെയും സി.സി.ടി.വി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
റെയിൽവേ ട്രാക്കിന് സമീപം ഉള്ള വീടുകൾ കേന്ദ്രീകരിച്ച് പോലീസ് ഉദ്യോഗസ്ഥർ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ട്. തീവണ്ടികളിൽ കൂടുതൽ പോലീസിനെ വിന്യസിച്ച് നിരീക്ഷണം ശക്‌തമാക്കിയിട്ടുമുണ്ട്.
