
ജൂലായ് ഒന്നിന് നിലവില്‍ വരുന്ന ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം പ്ലാസ്റ്റിക് മാലിന്യത്താല്‍ പൊറുതിമുട്ടുന്ന കൊല്ലത്തിന് വലിയ ആശ്വാസമാകും. ഒറ്റത്തവണ ഉപയോഗിക്കുന്ന 19 ഇനം പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉല്പാദനവും ശേഖരണവും വിപണവും ഉപയോഗവും നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം കടുത്ത നടപടികളിലേയ്ക്ക് നീങ്ങുന്നത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ നിരോധന ഉത്തരവ് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നല്‍കി.
2021ല്‍ നിലവില്‍ വന്ന പ്ലാസ്റ്റിക് വെയ്സ്റ്റ് മാനേജ്മെന്റ് ഭേദഗതി നിയമം അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാരിൻ്റെ നിരോധന നടപടി. ഒറ്റത്തവണ ഉപയോഗിക്കുന്ന സ്റ്റിക്കുകള്‍ 2020 ജനുവരി ഒന്നുമുതല്‍ നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കൊവിഡ് വ്യാപനം കാരണം നടപ്പാക്കാന്‍ കഴിയാതെ പോയിരുന്നു.

നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവര്‍ക്കാണ് നിയമനടപടി സ്വീകരിക്കാനുള്ള അനുവാദം നല്‍കിയിട്ടുള്ളത്.
പ്ലാസ്റ്റിക് ഭീതിയില്‍ ലോകം
പ്രതിവര്‍ഷം ലോകത്ത് പുറന്തള്ളുന്നത് 300 മില്യണ്‍ മെട്രിക് ടണ്‍ പ്ലാസ്റ്റിക്, ഇവയില്‍ 14 മില്യണ്‍ പ്ലാസ്റ്റിക് കടലിലെത്തും, ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 3.5 മില്യണ്‍ മെട്രിക് ടണ്‍, ദിനംപ്രതി 9500 മെട്രിക് ടണ്‍.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്ലാസ്റ്റിക് മാലിന്യം ഇരട്ടിയായി, ഡല്‍ഹിയില്‍ ഒരുവര്‍ഷം 2,30,525 ടണ്‍ മാലിന്യം.

നിരോധിച്ച ഉല്പന്നങ്ങള്‍
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ഐസ് ക്രീം പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, ഡിസ്പോസിബിള്‍ പ്ലാറ്റ്സ്, കപ്പ്, സ്പൂണ്‍, ഗ്ളാസ്, ഫോര്‍ക്ക്, കത്തി, സ്ട്രോ, ട്രേ, സ്വീറ്റ് ബോക്സ്, തെര്‍മോക്കോള്‍ ഡെക്കറേഷനുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പി.വി.സി ബാനറുകള്‍, ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റുകള്‍, പ്ലാസ്റ്റിക് സ്റ്റിക്കുള്ള ഇയര്‍ ബെഡുകള്‍, ബലൂണുകള്‍, പ്ലാസ്റ്റിക് പതാക
പിഴത്തുക, ആദ്യം മുന്നറിയിപ്പ്
രണ്ടാമത് ₹ 10,000, മൂന്നാമത് ₹ 25,000, നാലാമത് ₹ 50,000
ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ബോധവത്കരണം നടത്തും. ശക്തമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി.
എസ്.ഐസക് ശുചിത്വ മിഷന്‍ കോ.ഓര്‍ഡിനേറ്റര്‍
