മോട്ടോർ വാഹന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കാസർകോട് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കായി 1000 പി.പി.ഇ കിറ്റ് ലഭ്യമാക്കി പിനക്കിൾ ഗ്രൂപ്പ്

  • Post category:health / local news
  • Reading time:1 min read
You are currently viewing മോട്ടോർ വാഹന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കാസർകോട് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കായി 1000 പി.പി.ഇ കിറ്റ് ലഭ്യമാക്കി പിനക്കിൾ ഗ്രൂപ്പ്

കാസർകോട് : കേരള മോട്ടോർ വാഹന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കൊച്ചിയിലെ പിനക്കിൾ ഗ്രൂപ്പ് കാസർകോട് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കായി 1000 പേഴ്സണൽ പ്രൊട്ടക്ക്‌റ്റീവ് (PPE) കിറ്റ് ലഭ്യമാക്കി. കഴിഞ്ഞ ദിവസം‌ രാവിലെ കളക്റ്ററേറ്റിൽ വെച്ച്കളക്റ്റർ ഡോ: ഡി. സജിത് ബാബു , ഡി.എം.ഒ ഡോ. രാംദാസ് എന്നിവർ ചേർന്ന് ആർ.ടി. ഒ എസ്. മനോജിൽ നിന്നും ഏറ്റുവാങ്ങി.

ഡി.എം.ഒ കിറ്റുകൾ പരിശോധിക്കുകയും ഉന്നത നിലവാരം പുലർത്തുന്നതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഡെ: ഡി.എം.ഒ ഡോക്റ്റർ മനോജ്, എം. വി. ഐ മാരായ ജെയിംസ് കെ.ജെ , പി.വി രതീഷ് , ടി.വൈകുണ്ഠൻ എ. എം. വി ഐ മാരായ സജിത് കെ.എ, പ്രഭാകരൻ എം. വി, അരുൺ രാജ് എ, സുധീഷ് എം, ഡ്രൈവർ മനോജ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

മോട്ടോർ വാഹന വകുപ്പിനും പദ്ധതി ഏകോപനം ചെയ്ത കണ്ണൂർ ജോയിന്റ് ആർ.ടി. ഒ ബി സാജുവിനും , പിനക്കിൾ ഗ്രൂപ്പിനും കാസര്‍കോടിന്‍റെ ഹൃദ്യമായ കൃതജ്ഞത രേഖപ്പെടുത്തുന്നതായി ജില്ലാ കളക്റ്റർ അറിയിച്ചു.

0Shares