മഞ്ചേശ്വരം മുൻ എം. എല്‍. എ പി. ബി അബ്ദുർ റസാഖിന്‍റെ സ്മരണാർത്ഥം പി. ബി. ആർ ചാരിറ്റി നിലവിൽ വന്നു; ലോഗോ പ്രകാശനം നടത്തി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

  • Post category:local news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരം മുൻ എം. എല്‍. എ  പി. ബി അബ്ദുർ റസാഖിന്‍റെ സ്മരണാർത്ഥം പി. ബി. ആർ ചാരിറ്റി നിലവിൽ വന്നു; ലോഗോ പ്രകാശനം നടത്തി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

മഞ്ചേശ്വരം മുൻ എം. എല്‍. എയും രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക വിദ്യാഭ്യാസ മത സംഘടനാ ‍നേതാവുമായിരുന്ന പി. ബി അബ്ദുല്‍ റസാഖിന്‍റെ സ്മരണാർത്ഥം കാസർകോട്‌ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനായി പി. ബി. ആർ ചാരിറ്റി നിലവിൽ വന്നു. ഇതിന്‍റെ ലോഗോ പി. കെ കുഞ്ഞാലിക്കുട്ടി എം. പിയുടെ സാനിധ്യത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ .ചെയർമാൻ ശഫീഖ് റസാഖിന് കൈമാറി പ്രകാശനം ചെയ്തു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് ആകടിംഗ് പ്രസിഡണ്ട് എം. എ മക്കാർ മാസ്റ്റർ, പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയര്‍ മണ്ഡലം ‍കോർഡിനേറ്റർ ഖാദർ ബദരിയ, 11ാം വാർഡ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മജീദ് സന്തോഷ് നഗർ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജീവ കാരുണ്യ മേഖലയിൽ ധാരാളം സംഭാവനകൾ നല്‍കിയ, നിരവധി മതസ്ഥാപനങ്ങളുടെ അമരക്കാരനായിരുന്ന പി. ബി അബ്ദുല്‍ റസാഖിന്‍റെ രണ്ടാം ചരമ വാർഷികമായ ഒക്ടോബർ 20 ന് ട്രസ്റ്റിന്‍റെ പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ ശഫീഖ് അറിയിച്ചു.

0Shares