പി.ബി.എം.ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ രാജ്യത്തിൻ്റെ 78 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  • Post category:education
  • Reading time:1 min read
You are currently viewing പി.ബി.എം.ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ രാജ്യത്തിൻ്റെ 78 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

നെല്ലിക്കട്ട (കാസറഗോഡ്): പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ രാജ്യത്തിൻ്റെ 78 ആം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ ചെയർമാനുമായ പി.ബി ഷഫീഖ് പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് ഇബ്രാഹീം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം സ്വാഗത പ്രസംഗം നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം.എ മക്കാർ മാസ്റ്റർ, പി.ടി.എ പ്രവർത്തക സമിതി അംഗങ്ങളായ എം പുരുഷോത്തമൻ നായർ, ഇബ്രാഹിം ആദൂർ, നസീമ ബോവിക്കാനം, പി.ബി എം ട്രസ്റ്റി അംഗങ്ങളായ അഫ്രീന ഷഫീഖ്, ഷൈല ആബിദ്, ഗോപി മാസ്റ്റർ, അമീൻ മാസ്റ്റർ ചെർക്കള, ചീഫ് ഹൗസ് കോർഡിനേറ്റർ ഏലിയാമ്മ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുജാത ടീച്ചർ, ചാരിറ്റി കോർഡിനേറ്റർ പിങ്കലാക്ഷി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. രമ ടീച്ചർ പരിപാടിക്ക് നന്ദി അറിയിച്ചു. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപെട്ട് സംഘടിപ്പിച്ച വിവിധ മത്സര പരിപാടികളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടത്തി.

0Shares