
നെല്ലിക്കട്ട / കാസർകോട്: പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൽ കെ.ജി ഫെസ്റ്റ് നടത്തി. കെ.ജി ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് മെമ്പറും പി.ബി.എം ട്രസ്റ്റ് ചെയർമാനുമായ പി.ബി ഷഫീഖ് ഉദ്ഘടാനം ചെയ്‌തു. പി.ടി.എ വൈസ്. പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ട പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

പി.ബി.എം സ്‌കൂൾ മുൻ മാനേജർ ഇ.അബൂബക്കർ ഹാജി പരിപാടിയിൽ പങ്കെടുത്തു. കെ.ജി സെക്ഷൻ ഹെഡ് സിന്ധു ടീച്ചർ സ്വാഗതം പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം, അഡ്മിനിസ്ട്രേറ്റർ മക്കാർ മാസ്റ്റർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശംസുദ്ധീൻ, ആയിഷ പൊവ്വൽ എന്നിവർ സംബന്ധിച്ചു.
