കുഞ്ഞി മാഹിൻ ഹാജി മെമ്മോറിയൽ പാദൂർ പ്രീമിയർ ലീഗ് സീസൺ 4 ക്രിക്കറ്റ്‌ ടൂർണമെൻറ്; ലോഗോ പ്രകാശനം ചെയ്തു

You are currently viewing കുഞ്ഞി മാഹിൻ ഹാജി മെമ്മോറിയൽ പാദൂർ പ്രീമിയർ ലീഗ് സീസൺ 4 ക്രിക്കറ്റ്‌ ടൂർണമെൻറ്; ലോഗോ പ്രകാശനം ചെയ്തു

കാസറഗോഡ് : 2020 കുഞ്ഞി മാഹിൻ ഹാജി മെമ്മോറിയൽ പാദൂർ പ്രീമിയർ ലീഗ് സീസൺ 4 ക്രിക്കറ്റ്‌ ടൂർണമെൻറ് ലോഗോ പ്രകാശനം ചെയ്തു. പാദൂർ ചെയർമാൻ മൊയ്‌ദീൻ കുഞ്ഞി, ഹാമി ബീഗത്തിന് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്. ഖലീൽ ഡോളർ മാൻ, ഫൈസി ഒറീവ, ഇക്കു ഒറീവ, രമേശ്‌ ഒസാർ, മോഹൻ പയസിനി, ഇൻതി നെക്സ്റ്റ്, മുനീർ സിൽസില, ഹാരിസ് മലബാർ തുടങ്ങിയവർ സംബന്ധിച്ചു.

മാർച്ച് ഏഴിന് വൈകിട്ട് 8 മണിക്ക് മാന്യയിലെ വിൻടെച്ച് ഗ്രൗണ്ടിലാണ് മത്സരം നടക്കുക. കാസർകോട് പാദൂർ കോംപ്ലക്സിലെ വ്യാപാരികളും കടകളിലെ ജീവനക്കാരും ചേർന്ന് അഞ്ച് ടീം ആയാണ് മത്സരിക്കുന്നത്. ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക ബിസിനസ് രംഗത്തെ വ്യക്തിത്വങ്ങളെ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇത് നാലാം തവണയാണ് മത്സരം സംഘടിപ്പിക്കുന്നത്.

0Shares