Categories
articles Kerala local news

മാണിക്കുഞ്ഞേട്ടി അനുസ്മരണം നടന്നു; അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡണ്ട് പി.കെ. ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അവിഭക്ത കണ്ണൂർ ജില്ലയിലും തുടർന്ന് കാസർഗോഡ് ജില്ലയിലും ഇടതുപക്ഷ ജനാധിപത്യ മഹിളാ പ്രസ്ഥാനങ്ങൾ പടുത്തുയർത്താൻ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ നടത്തിയ മടിയനിലെ മാണിക്കുഞ്ഞേട്ടിയുടെ അനുസ്മരണം നടന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മടിയൻ ജംഗ്ഷനിലാണ് പരിപാടി നടത്തിയത്.
അനുസ്മരണ സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡണ്ട് പി.കെ. ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷത്തിന് ബാലികേറാമലയായ പ്രദേശങ്ങളിൽ പോലും കടന്നുചെന്ന് പുരോഗമന പ്രസ്ഥാനങ്ങൾ പടുത്തുയർത്താൻ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു മാണിക്കുഞ്ഞേട്ടി എന്ന് ശ്രീമതി ടീച്ചർ പറഞ്ഞു.

കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി. എ.ശകുന്തള അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഇ. പത്മാവതി, ജില്ലാ സെക്രട്ടറി എം. സുമതി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ദേവി രവീന്ദ്രൻ, വി.വി. പ്രസന്നകുമാരി, വി. ഗീത, വി.രുഗ്മിണി, സുനു ഗംഗാധരൻ ഏരിയ വൈസ് പ്രസിഡണ്ട് വി.വി. തുളസി, ഏരിയ ജോയിന്റ് സെക്രട്ടറി അഡ്വക്കറ്റ് പി.ബിന്ദു, ഏരിയ കമ്മിറ്റി അംഗം ടി. ശോഭ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.വി. സുജാത ടീച്ചർ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ഏരിയയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി നിരവധി പ്രവർത്തകർ അനുസ്മരണ സമ്മേളനത്തിൽ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest