
പ്രശസ്ത ചലച്ചിത്ര താരവും ഓസ്കർ പുരസ്കാര ജേതാവുമായ തരാനെ അലിദോസ്തി ഇറാനിൽ അറസ്റ്റില്‍. ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ചതിനാണ് അലിദോസ്തിയെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി തെറ്റായതും വളച്ചൊടിച്ചതുമായ ഉള്ളടക്കമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചെന്നും അരാജകത്വത്തിന് പ്രേരിപ്പിച്ചെന്നുമാണ് അലിദൂസ്തിയ്‌ക്കെതിരെയുള്ള പരാതി.
2016ല്‍ ഓസ്‌കാര്‍ നേടിയ ‘ദ സെയില്‍സ്മാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അലിദൂസ്തി കൂടുതല്‍ അറിയപ്പെടുന്നത്. ഈ മാസം എട്ടിന് ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ പിന്തുണച്ച് തരാനെ അലിദോസ്തി ഇൻസ്റ്റാഗ്രാമിൽ കുറിപ്പിട്ടിരുന്നു. തെറ്റായ വിവരം പ്രചരിപ്പിച്ചുവെന്നും അരാജകത്വത്തിന് പ്രേരിപ്പിച്ചു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.

അലിദോസ്തിയെക്കൂടാതെ ഫുട്ബോൾ താരങ്ങൾ, നടീനടന്മാർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നു പ്രാദേശിക മാധ്യമമായ മിസാൻ ഓൺലൈൻ ന്യൂസിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എ.എഫ്പി റിപ്പോർട്ട് ചെയ്തു.
