
പാരിസ്: ലോകകപ്പ് കലാശപ്പോരില്‍ അര്‍ജന്റീനയ്ക്ക് മുമ്പില്‍ വീണതിന് പിന്നാലെ ഫ്രാന്‍സ് താരങ്ങളാണ് ഓറെലിയന്‍ ചുവമേനി, കോമന്‍, റന്‍ഡാല്‍ എന്നിവര്‍ക്ക് നേരെ വംശിയ അധിക്ഷേപം. ഫൈനലിലെ അധിക സമയത്ത് ലഭിച്ച അവസരം റന്‍ഡാല്‍ നഷ്ടപ്പെടുത്തിയിരുന്നു. ഒറെലിയനും കോമാനും പെനാല്‍റ്റി വലയിലാക്കാനായില്ല.
കോമാനെതിരെ ആരാധകരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന വംശീയ അധിക്ഷേപത്തെ ബുണ്ടസ് ലീഗ് ചാമ്പ്യാന്മാരായ ബയേണ്‍ വിമര്‍ശിച്ചു.

ബയേണ്‍ കുടുംബം നിങ്ങള്‍ക്കൊപ്പമുണ്ട്. നമ്മുടെ സമൂഹത്തില്‍ വംശിയതയ്ക്ക് സ്ഥാനമില്ല എന്നാണ് ബയേണ്‍ ട്വിറ്ററില്‍ കുറിച്ചത്.
2020-ലെ യൂറോയില്‍ ഫൈനലില്‍ ഇംഗ്ലണ്ട് വീണതിന് പിന്നാലെ റാഷ്‌ഫോര്‍ഡിനും സാഞ്ചോയ്ക്കും സാകയ്ക്കും നേരെ തിരിഞ്ഞ് ആരാധകര്‍ വംശിയ അധിക്ഷേപങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അന്ന് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്ന് ഇവര്‍ക്കെതിരായ അധിക്ഷേപ കമണ്ടുകള്‍ നീക്കി മെറ്റ രംഗത്തെത്തി.
