സംസ്ഥാനത്തിന്‍റെ പ്രതിസന്ധികളിൽ ഒരു കാരണവരെ പോലെ നിന്ന് കാര്യങ്ങൾ അന്വേഷിച്ചയാളാണ് പിണറായി വിജയൻ: ഇന്ദ്രൻസ്

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തിന്‍റെ പ്രതിസന്ധികളിൽ ഒരു കാരണവരെ പോലെ നിന്ന് കാര്യങ്ങൾ അന്വേഷിച്ചയാളാണ് പിണറായി വിജയൻ: ഇന്ദ്രൻസ്

ധർമ്മടത്ത് താരസമ്പന്നമായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ റോഡ് ഷോയിൽ ഉണ്ടായിരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനൊപ്പമുള്ള റോഡ് ഷോയിൽ നടന്മാരായ ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ ഉൾപ്പടെയുള്ള താരങ്ങളും പങ്കെടുത്തിരുന്നു. കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത കെടുതിയിലൂടെ കടന്ന പോയിക്കൊണ്ടിരിക്കുന്ന കാലത്ത് ഒരു കാരണവരെ പോലെ നിന്ന് കാര്യങ്ങൾ അന്വേഷിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടൻ ഇന്ദ്രൻസ് വ്യക്തമാക്കി.

പ്രളയവും ദുരന്തങ്ങളും വന്ന് പോയപ്പോൾ എന്തു ചെയ്യുമെന്നറിയാതെ പകച്ചു നിന്ന സമയത്ത് നമ്മളെല്ലാം അന്നം കഴിക്കുന്നുണ്ടോ, നമുക്ക് വസ്ത്രമുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊപ്പം കാവുകളിലെ കുരങ്ങന്മാരും വഴിയരികിലെ പട്ടിയും പൂച്ചയും വരെ ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ച ഒരു നേതാവ് നമുക്ക് ഉണ്ടായിരുന്നുവെന്ന് ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ധർമ്മടത്ത് നടന്ന റോഡ്‌ഷോയുടെ സമാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സർക്കാർ തുടർഭരണത്തിന് അർഹരാണെന്ന് നടൻ ഹരിശ്രീ അശോകനും പറഞ്ഞു. ഇനി ഭരിക്കാൻ പോകുന്ന അഞ്ചുവർഷം ഇതിന്‍റെ പത്തിരട്ടി വികസനം ആണ് നടപ്പാക്കാൻ പോകുന്നതെന്നും അതിനുള്ള തയ്യാറെടുപ്പുകൾ അണിയറയിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0Shares