
കാസർകോട് : കേരള മുസിലം ജമാഅത്ത് ജില്ലാ ഘടകത്തിന് കീഴിൽ സാന്ത്വന പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപയുടെ കർമ പദ്ധതി തയ്യാറായി. ഉക്കിനടുക്ക മെഡിക്കൽ കോളേജിനോടനുബന്ധിച്ച് തുടങ്ങിയ സാന്ത്വന ഭവനം ആധുനിക സൗകര്യങ്ങളോടെ വിപുലീകരിക്കും. മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതൊടൊപ്പം വളണ്ടിയർ സേവനവും ഭക്ഷ്യ വിതരണവും ഏർപ്പെടുത്തും.
ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി എന്നിവയുടെ സമീപവും സാന്ത്വന കേന്ദ്രവും വളണ്ടിയർ സേവനവും ഉറപ്പാക്കും. ജില്ലയിലെ നാല് മെഡിക്കൽ കേന്ദ്രങ്ങളിൽ ഡയാലിസിസ് സെന്ററുകൾ സ്ഥാപിക്കും. വീടുകളിൽ സ്ഥാപിക്കുന്ന ചാരിറ്റി ബോക്സിലൂടെ ആറ് മാസത്തിനകം ഒരു കോടി രൂപ സമാഹരിക്കും.

പ്രവർത്തനം ത്വരിതപ്പെടുത്താൻ 13 അംഗ സമിതിക്ക് രൂപം നൽകി. സയ്യിദ് ഹസൻ അഹ്ദൽ തങ്ങൾ (ചെയർമാൻ) കുണിയ അഹ്മദ് മൗലവി (കൺവീനർ) സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം,
സയ്യിദ് പി. എസ് ആറ്റക്കോ തങ്ങൾ പഞ്ചിക്കൽ , കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, സുലൈമാൻ കരിവെള്ളൂർ കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, പൂത്തപ്പലം അബ്ദു റഹ്മാൻ സഖാഫി. റഷീദ് സഅദി പൂങ്ങോട് , ജമാൽ സഖാഫി ആദൂർ, അബ്ദു റസാഖ് സഖാഫി പള്ളങ്കോട്, മദനി ഹമീദ് ബല്ലാകടപ്പുറം, ഇല്യാസ് കൊറ്റുമ്പ (അംഗങ്ങൾ)
ഇതു സംബന്ധമായി ചേർന്ന ജില്ലാതല സംഗമം ബി. എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ സയ്യിദ് ഹസൻ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാൽ തങ്ങൾ പൊസോട്ട്, പി. എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ,കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, സുലൈമാൻ കരിവെള്ളുർ കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, മൂസൽ മദനി തലക്കി,ഫാറൂഖ് പൊസോട്ട്, പൂത്തപ്പലം അബ്ദുൽ റഹിമാൻ സഖാഫി, ജമാൽ സഖാഫി ആദൂർ, കെ. എച്ച് അബ്ദുല്ല മാസ്റ്റർ, യൂസുഫ് മദനി ചെറുവത്തൂർ,സി. എൽ ഹമീദ് ചെമനാട്,സിദ്ദീഖ് സഖാഫി ആവളം, താജുദ്ദീൻ മാസ്റ്റർ, ഷാഫി സഅദി ഷിറിയ എന്നിവര്‍ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതവും കന്തൽ സൂപ്പി മദനി നന്ദിയും പറഞ്ഞു.
