യാത്രാ ദുരിതം ഒഴിവാക്കാന്‍ നടപടി; ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണം പിൻവലിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing യാത്രാ ദുരിതം ഒഴിവാക്കാന്‍ നടപടി; ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണം പിൻവലിച്ചു

സംസ്ഥാനത്ത് ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ- ഇരട്ട നമ്പർ നിയന്ത്രണം പിൻവലിച്ചു. അതേസമയം മറ്റു സ്ഥലങ്ങളിൽ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണം തുടരും. ശനി – ഞായർ ദിവസങ്ങളിൽ സ്വകാര്യ ബസ് സർവീസ് നടത്താൻ പാടില്ലെന്നും ഗതാഗത മന്ത്രി അറിയിച്ചു.

ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ- ഇരട്ട നമ്പർ നിയന്ത്രണം നടപ്പിലാക്കുന്നത് യാത്രാ ദുരിതം വർധിപ്പിക്കുന്നതാണെന്ന് പരാതിയുയർന്നിരുന്നു. ഇതാണ് ഇപ്പോൾ സർക്കാർ മരവിപ്പിച്ചിരിക്കുന്നത്.
ഒറ്റ-ഇരട്ട അക്ക നമ്പർ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ബസുകൾ സർവീസ് നടത്തുന്നത്. ഇക്കഴിഞ്ഞ 18 മുതലാണ് ഇങ്ങനെ ബസുകൾ ഓടുന്നത്. ഇങ്ങനെ ഓടിയാൽ നഷ്ടമാകും എന്ന് ചൂണ്ടിക്കാണിച്ച് പലരും ബസുകൾ നിരത്തിലിറക്കുന്നില്ല.

0Shares