കേസ് കൊടുക്കാൻ ഞാൻ ഇല്ല; നന്ദിയോടെയാണ് ഞാൻ ഓർക്കുന്നത്; ‘ദേവദൂതർ പാടി’ ചാക്കോച്ചനെ പോലെ ചെയ്യാൻ ആർക്കും പറ്റില്ല: ഔസേപ്പച്ചൻ

  • Post category:entertainment
  • Reading time:1 min read
You are currently viewing കേസ് കൊടുക്കാൻ ഞാൻ ഇല്ല; നന്ദിയോടെയാണ് ഞാൻ ഓർക്കുന്നത്; ‘ദേവദൂതർ പാടി’ ചാക്കോച്ചനെ പോലെ ചെയ്യാൻ ആർക്കും പറ്റില്ല: ഔസേപ്പച്ചൻ

‘ന്നാ താൻ കേസ് കൊട്’ സിനിമയിൽ കുഞ്ചാക്കോ ബോബൻ ദേവദൂതർ പാട്ടിനൊപ്പിച്ച് ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയെ ഭരിക്കുന്നത്. താരത്തിൻ്റെ ഡ്യൂപ്പുകൾ അതേ പാട്ടിന് ചുവടുവെച്ചപ്പോൾ നടൻ ദുൽഖർ സൽമാനും മടിച്ചി നിന്നില്ല.

ദുൽഖറിൻ്റെ ഡാൻസും ഇതിനിടെ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. മമ്മൂട്ടിയുടെ പഴയ സിനിമ കാതോട് കാതോരത്തിലെ പാട്ടാണ് വീണ്ടും ആരാധകരെ തേടിയെത്തിയിരിക്കുന്നത്. ഒ.എൻ.വി കുറുപ്പിൻ്റെ വരികൾക്ക് ഔസേപ്പച്ചനാണ് ഒറിജിനൽ പാട്ടിന് ഈണം നൽകിയത്. പാട്ടിൻ്റെ പേരിൽ താൻ കേസ് കൊടുക്കില്ലെന്നും സത്യത്തിൽ ലാഭം കിട്ടിയത് തനിക്കാണെന്നുമാണ് ഈ പാട്ടിൻ്റെ റീമിക്‌സ് ഇറങ്ങിയതിനെ കുറിച്ച് ഔസേപ്പച്ചൻ പ്രതികരിക്കുന്നത്.

‘എന്തായാലും പടത്തിൻ്റെ പേര് പോലെ കേസ് കൊടുക്കാൻ ഞാൻ ഇല്ല. പാട്ട് വീണ്ടും ഉപയോഗിച്ചു. വളരെ നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തിച്ചത് നന്ദിയോടെയാണ് ഞാൻ ഓർക്കുന്നത്. 1985ലാണ് പാട്ട് റെക്കോർഡ് ചെയ്യപ്പെടുന്നത്. അന്ന് പിൽക്കാലത്ത് ലെജൻസായി മാറിയ ഒരുപാട് സംഗീതജ്ഞർ അതിൻ്റെ പുറകിൽ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. അന്ന് ഞങ്ങൾ അത് എ.വി.എമിൽ വച്ച് റെക്കോർഡ് ചെയ്യുന്നത് 50ഓളം ഓർക്കസ്ട്ര വച്ചിട്ടാണെന്നും മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ ഔസേപ്പച്ചൻ പറഞ്ഞു.

0Shares