
കാസർകോട്: സമൂഹത്തിൽ യുവതലമുറയെ ഒന്നായി നശിപ്പിക്കുന്ന ലഹരിക്കെതിരെ ചെറിയ പെരുന്നാൾ രാത്രി ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. സിറ്റി ഫ്രണ്ട്സ് കാസർകോടാണ് “നോ ഡ്രഗ്സ്” എന്ന പേരിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ചടങ്ങ് സംഘടിപ്പിക്കുന്നത്. രാത്രി എട്ടരയ്ക്ക് നടക്കുന്ന ചടങ്ങ് കാസർകോട് ഡി.വൈ എസ്.പി. സി.കെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിക്കും. ടൗൺ മുബാറക്ക് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ റസാഖ് അബ്റാരി പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തും. മാധ്യമപ്രവർത്തകൻ ഷാഫി തെരുവത്ത് സ്വാഗതം പറയും. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, അച്ചു നായൻമാർമൂല, സിദ്ധീഖ് ചേരങ്കൈ, ഖാദർ കരിപ്പൊടി, അബ്ദുൽ റഹ്മാൻ തൊട്ടാൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തും. ചടങ്ങിൽ രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകരും സംബന്ധിക്കും.
