
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തുവെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നികേഷ് കുമാര്‍. റിപ്പോര്‍ട്ടറിൻ്റെ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിൻ്റെ കൂടെ എന്നാണ് നികേഷ് ട്വിറ്ററില്‍ കുറിച്ചത്.

സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് നികേഷ് കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. 228 എ 3 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ചാനലിലൂടെയായിരുന്നു. കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിൻ്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചര്‍ച്ച സംഘടിപ്പിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു.
റിപ്പോര്‍ട്ടര്‍ ലൈവ് വെബ്സൈറ്റില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെയായിരുന്നു.
