
കാഞ്ഞങ്ങാട്: ദേശീയപാത നിർമാണ പ്രവർത്തിയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം അജാനൂർ ലോക്കൽ കമ്മിറ്റി പ്രകടനവും പ്രതിഷേധയോഗവും നടത്തി.
ഡ്രൈനേജ് സൗകര്യം ഒരുക്കുക, യാത്രാ ദുരിതം അവസാനിപ്പിക്കുക, അണ്ടർ പാസേജിൻ്റെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി. മൂലക്കണ്ടത്ത് നിന്ന് ആരംഭിച്ച പ്രകടനം മാവുങ്കാൽ ടൗണിലൂടെ ചുറ്റി, തിരിച്ച് മൂലക്കണ്ടത്ത് തന്നെ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം മൂലക്കണ്ടം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മനോജ് കാരക്കുഴി അധ്യക്ഷത വഹിച്ചു. ദേവി രവീന്ദ്രൻ, ശിവജി വെള്ളിക്കോത്ത്, ടി.വി.പദ്മിനി എന്നിവർ സംസാരിച്ചു. അജാനൂർ ലോക്കൽ സെക്രട്ടറി വി.വി. തുളസി സ്വാഗതം പറഞ്ഞു.

