കൊവിഡിൻ്റെ പുതിയ വകഭേദം; ആ വാട്‌സ് അപ്പ് സന്ദേശം വ്യാജം, വിശ്വസിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

  • Post category:health / national / news
  • Reading time:1 min read
You are currently viewing കൊവിഡിൻ്റെ പുതിയ വകഭേദം; ആ വാട്‌സ് അപ്പ് സന്ദേശം വ്യാജം, വിശ്വസിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ചൈനയടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കൊവിഡ് ഒമിക്രോണ്‍ ബി.എഫ്- 7 വകഭേദം റിപ്പോര്‍ട്ട് ചെയ്‌തതോടെ ഇന്ത്യയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഒമിക്രോണ്‍ ബി.എ 5ൻ്റെ ഉപവിഭാഗമാണ് ബി.എഫ് 7. ഈ വകഭേദം അഞ്ച് മടങ്ങ് വ്യാപന ശേഷിയുള്ളതാണെന്നും മരണനിരക്ക് കൂടുതലാണെന്നുമൊക്കെ പറഞ്ഞുകൊണ്ടുള്ള ഒരു സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ സന്ദേശം വ്യാജമാണെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

വൈറലായി കൊണ്ടിരിക്കുന്ന സന്ദേശത്തിൻ്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ചാണ് ആരോഗ്യ മന്ത്രാലയം ഇത് വ്യാജമാണെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഈ സന്ദേശം തെറ്റാണെന്നും വിശ്വസിക്കരുതെന്നും ട്വീറ്റില്‍ പറയുന്നു.

0Shares