കാസർകോട് ജില്ലയില്‍ നിയമിച്ച ന്യൂറോളജിസ്റ്റ് , സൈക്യാട്രിസ്റ്റ് എന്നിവരെ തിരികെ കൊണ്ടുവരും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

  • Post category:health / local news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയില്‍ നിയമിച്ച ന്യൂറോളജിസ്റ്റ് , സൈക്യാട്രിസ്റ്റ് എന്നിവരെ തിരികെ കൊണ്ടുവരും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സയ്ക്കായി ജില്ലയില്‍ നിയമിച്ച രണ്ട് ന്യൂറോളജിസ്റ്റ്, ഒരു സൈക്യാട്രിസ്റ്റ് എന്നിവര്‍ വര്‍ക്കിങ് അറേഞ്ച്‌മെന്ററില്‍ മറ്റു ജില്ലകളില്‍ ജോലി ചെയ്തു വരികയാണെന്നും ഇവരെ അടിയന്തരമായി ജില്ലയിലേക്ക് തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍.

എന്‍ഡോസള്‍ഫാന്‍ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതലസെല്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ന്യൂറോളജിസ്റ്റ് ,സൈക്യാട്രിസ്റ്റ് എന്നിവരുടെ അഭാവത്തില്‍ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന് വ്യക്തമായിട്ടുണ്ട്. ജില്ലയില്‍ ദുരിതബാധിതര്‍ക്കുവേണ്ടി നിയമിച്ച ഡോക്ടര്‍മാര്‍ ഇവിടെ ജോലി ചെയ്യേണ്ടതാണ് എന്നും മന്ത്രി പറഞ്ഞു.

0Shares