
ചെർക്കള (കാസറഗോഡ്): ചെങ്കള ഗ്രാമ പഞ്ചായത്തിലെ നാരംപാടി അഞ്ചാം വാർഡിൽ പ്രചാരണം ശക്തമാക്കി യു.ഡി.എഫ് പ്രവർത്തകർ. അഞ്ചാം വാർഡ് സ്ഥാനാർഥി മിസ്‌രിയ ടീച്ചർക്ക് പുറമെ ബ്ലോക്ക് പഞ്ചായത്ത് എടനീർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി സി.വി ജെയിംസും അഞ്ചാം വാർഡിൽ ഗൃഹ സന്ദർശനം നടത്തുകയാണ്.


ഓരോ വീടുകളും കയറി ഇറങ്ങുന്ന സ്ഥാനാർത്ഥികൾ വിദേശത്തുള്ള വോട്ടർമാരോട് CCTV വഴിയും വോട്ടഭ്യർത്ഥന നടത്തിയാണ് മടങ്ങുന്നത്. അബുദാബിയിലുള്ള ചെങ്കള പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹി പി.എ ഹാരിസിനോട് സി.വി ജെയിംസ് വോട്ടഭ്യർത്ഥിക്കുന്ന വീഡിയോ പാർട്ടി ഗ്രൂപ്പുകളിൽ വൈറലാണ്.


മാവിനാകട്ടെ ആലങ്കോൾ പ്രദേശത്താണ് തികളാഴ്ച്ച വോട്ടഭ്യർത്ഥനയുമായി സ്ഥാനാർത്ഥികൾ ഗൃഹ സന്ദർശനം നടത്തിയത്. യുഡിഎഫ് പ്രവർത്തകരുടെ വലിയ ജനപങ്കാളിത്തം സ്ഥാനാർത്ഥികൾക്ക് ആവേശം നൽകുന്നുണ്ട്. മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് നേതാക്കളും ഭാരവാഹികളും സ്ഥാനാർത്ഥികളോടപ്പം പ്രചാരണത്തിൽ സജീവമാണ്.
