
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാനയിൽ പഠന മുറിയുടെ ഉദ്ഘാടനവും സ്നേഹ സംഗമവും സംഘടിപ്പിച്ചു. അരനൂറ്റാണ്ട് കാലമായി അനാഥകളും അഗതികളുമായ ആൺകുട്ടികളെയും പെൺകുട്ടികളെയും സംരക്ഷിച്ച് ഭൗതികവും വിദ്യാഭ്യാസ പരവുമായി മുന്നേറ്റത്തിന് നേതൃ പരമായ സൗകര്യം നൽകി വരുന്ന കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ പുതുതായി സജ്ജീകരിച്ച പഠന മുറി പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ബെസ്റ്റോ കുഞ്ഞഹ്മദ് അധ്യക്ഷനായിരുന്നു. സ്നേഹ സംഗമം അമ്പത് വർഷം മുമ്പ് യതീംഖാനയുടെ സംസ്ഥാപനത്തിന് മുഖ്യ പങ്കുവഹിച്ച മജീദ് ഹാജി ചിത്താരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം.പി ജാഫർ പുതിയ പ്രൊജക്റ്റിൻ്റെ പ്രഖ്യാപനം നടത്തി. പി.എം ഹസ്സൻ ഹാജി, സുറൂർ മൊയ്തു ഹാജി, ബഷീർ ആറങ്ങാടി, അപ്സര മെഹ്മൂദ് ഹാജി, തായൽ അബ്ദുൽ റഹിമാൻ ഹാജി, ഷംസുദ്ദീൻ കല്ലൂരാവി, ഹനീഫ് ബാവ നഗർ, ആരിഫ് കൊത്തിക്കാൽ, അഷറഫ് സി.എച്ച്, പി.എം കുഞ്ഞബ്ദുള്ള ഹാജി, അബൂബക്കർ കൊളവയൽ, അഡ്മിനിസ്ട്രേറ്റർ ഐ സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു. ബി.എം മുഹമ്മദ് കുഞ്ഞി, ആസിഫ് മെട്രോ, ഹമീദ് ചേരക്കാടത്ത്, എൻ.പി നൗഷാദ് മാണിക്കോത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സുപ്രിം സ്വാഗതവും ട്രഷറർ സി കെ റഹ്മത്തുല്ല നന്ദിയും പറഞ്ഞു.
