
കാസർകോട്: നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും മുബാറക് ബ്രൈഡൽ കളക്ഷൻസ് ഉടമയുമായ മുബാറക് അബ്ബാസ് ഹാജി അന്തരിച്ചു. 77 വയസ്സായിരുന്നു. ആലംപാടി സ്വദേശിയായ അബ്ബാസ് ഹാജി കാസർകോട്ടെ പഴയകാല പ്രമുഖ വ്യാപാരികളിൽ ഒരാളാണ്. അരനൂറ്റാണ്ടിൽ അധികമായി കാസർകോട് പഴയ ബസ്റ്റാൻഡിലുള്ള മുബാറക് വസ്ത്ര വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു. അബ്ബാസ് ഹാജിയുടെ വിയോഗത്തിലൂടെ കാസർകോടിന് നഷ്ടമായത് പ്രമുഖ വ്യാപാരിയെ കൂടിയാണ്.

ഭാര്യ- കദീജ. മക്കൾ- മുഹമ്മദ് ബുഖാരി, അബ്ദുൽ ഷെഫീൽ, സുഹ്‌റ, റാബിയ, ഹാജറ, ഖൈറുന്നിസ, മരുമക്കൾ- പരേതനായ ബി.കെ അബ്ദുല്ല ഹാജി, എൻ.എ മൊയ്‌തീൻ കുഞ്ഞി ഹാജി കല്പക, കുദ്രോളി അബ്ദുൽ റഹ്മാൻ ഹാജി, യാഹ്‌കൂബ്, ഫാത്തിമത് റസിയ, നസ്രിയ, സഹോദരങ്ങൾ മുബാറക് മുഹമ്മദ് ഹാജി, അബ്ദുൽ റഹ്മാൻ ഹാജി, സൈനബ, നബീസ, മയ്യത്ത് ആലംപാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും.
