പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ സന്ദർശനത്തിൽ; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം

You are currently viewing പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ സന്ദർശനത്തിൽ; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദർശനത്തിനായി പുറപ്പെട്ടു. ഞായറാഴ്ച രാവിലെ ഡൽഹിയിൽ നിന്നും മോസ്കോയിലേക്കാണ് യാത്ര. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദർശനം. യുക്രൈൻ- റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യ സന്ദർശിക്കുന്നത്. രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം മോദി ഓസ്ട്രിയ എന്ന രാജ്യവും സന്ദർശിച്ചാകും പ്രധാനമന്ത്രിയുടെ മടക്കം. 41 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.

അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജൂലൈ 8 ന് മണിപ്പൂർ സന്ദർശിക്കും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും. പി.സി.സി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. മുമ്പും രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശനം നടത്തയിരുന്നു. മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളാണ് അന്ന് സന്ദർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കാത്തതിലും അവർക്ക് വേണ്ടി ശബ്ദം ഉയർത്താത്തതിലും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും മോദി കണ്ടില്ലെന്ന് നടക്കുകയാണെന്നും രാഹുൽ ആവർത്തിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് ആയ ശേഷമുളള ആദ്യ ലോക്സഭാ പ്രസംഗത്തിലും രാഹുൽ മണിപ്പൂർ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. തുടർന്ന് മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിരന്തരം ശ്രമം ഉണ്ടായെന്ന് മോദി പാർലമെന്റിൽ മറുപടിയും നൽകിയിരുന്നു. സംസ്ഥാനത്ത് സംഘർഷങ്ങളിൽ കുറവുണ്ടായി. ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ നിരന്തരം ഇടപെടുന്നുണ്ട്. മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

0Shares