സക്കര്‍ബര്‍ഗും നദെല്ലയും കൈകോര്‍ത്തു; മെറ്റയുടെ എ.ഐ മോഡല്‍ എല്ലാവര്‍ക്കും ഫ്രീയാകും

You are currently viewing സക്കര്‍ബര്‍ഗും നദെല്ലയും കൈകോര്‍ത്തു; മെറ്റയുടെ എ.ഐ മോഡല്‍ എല്ലാവര്‍ക്കും ഫ്രീയാകും

ഓപണ്‍ എ.ഐ എന്ന സ്റ്റാര്‍ട്ടപ്പ് ചാറ്റ് ജി.പി.ടിയിലൂടെ തുടക്കമിട്ട എ.ഐ റേസ് ഇപ്പോള്‍ ടെക് ഭീമൻമാരെയാകെ കൂടെയോടാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. ഗൂഗിളും മൈക്രോസോഫ്റ്റും പൂണ്ടുവിളയാടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജൻസ് രംഗത്തേക്ക് ഒടുവില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിൻ്റെ മെറ്റയും കാലെടുത്തുവെച്ചു. തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സ് മോഡല്‍ കഴിഞ്ഞ ദിവസമാണ് മെറ്റ ലോഞ്ച് ചെയ്‌തത്. പേര് ലാമ 2 (Llama 2). മൈക്രോസോഫ്റ്റുമായി കൈകോര്‍ത്താണ് മെറ്റയുടെ പുതിയ സംരംഭം.

എന്നാല്‍, ലാമ ചാറ്റ് ജി.പി.ടിയോ ഗൂഗിളിൻ്റെ ബാര്‍ഡോ പോലെ ഒരു ജനറേറ്റീവ് എ.ഐ മോഡലല്ല. അതിനെ ഓപണ്‍ സോഴ്‌സ് എ.ഐ മോഡലായാണ് മെറ്റ വികസിപ്പിച്ചിരിക്കുന്നത്.

അതായത് ആര്‍ക്കും അത് ആവശ്യം പോലെ ഉപയോഗിക്കാനും പരിഷ്‌ക്കരിക്കാനും സാധിക്കും. ഗവേഷണത്തിനും വാണിജ്യ ആവശ്യങ്ങള്‍ക്കും ഇത് സൗജന്യമായി ഉപയോഗിക്കാം.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ബിസിനസുകള്‍ക്കും ചാറ്റ് ജി.പി.ടി പോലുള്ള ചാറ്റ്ബോട്ടുകള്‍ സൃഷ്ടിക്കാൻ ഉപയോഗിക്കാവുന്ന ലാര്‍ഡ് ലാംഗ്വേജ് മോഡലാണ് (LLM) മെറ്റയുടെ ലാമ എന്ന് പറയാം. ഓപ്പണ്‍ എ.ഐയുടെ ജി.പി.ടി -4, ഗൂഗിളിൻ്റെ ലാംഡ തുടങ്ങിയ എ.ഐ മോഡലുകളുമായാണ് ലാമ മത്സരിക്കുന്നത്.

ചാറ്റ് ജി.പി.ടിയുമായി മത്സരിക്കാൻ ഗൂഗിള്‍ പുറത്തിറക്കിയ ബാര്‍ഡ് പ്രവര്‍ത്തിക്കുന്നത് ലാംഡ എ.ഐ-യെ അടിസ്ഥാനമാക്കിയാണ്. അതുപോലെ ചാറ്റ് ജി.പി.ടി എന്ന എ.ഐ ചാറ്റ്ബോട്ട് ഓപണ്‍ എ.ഐയുടെ ലാംഗ്വേജ് മോഡലായ ജി.പി.ടി-4 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഇനി മെറ്റയുടെ ലാമ-യുടെ സഹായത്തോടെ ആര്‍ക്കും അത്തരം എ.ഐ ചാറ്റ്ബോട്ടുകള്‍ അവരുടെ സ്വന്തം ആവശ്യങ്ങള്‍ക്കും വിധം സൗജന്യമായി നിര്‍മിച്ചെടുക്കാം.

0Shares