മരഡസ്‌കില്‍ വരച്ച മെസി ചിത്രം, ആല്‍വിൻ്റെ ജീവിതത്തില്‍ നടന്നത് വിചിത്രം; ക്ലാസ് ടീച്ചര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ കഥ മാറി, ചിത്രം കടൽകടന്നു

You are currently viewing മരഡസ്‌കില്‍ വരച്ച മെസി ചിത്രം, ആല്‍വിൻ്റെ ജീവിതത്തില്‍ നടന്നത് വിചിത്രം; ക്ലാസ് ടീച്ചര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ കഥ മാറി, ചിത്രം കടൽകടന്നു

വടകര: മേമുണ്ട സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരന്‍ ക്ലാസ് മുറിയിലെ മരഡസ്‌കില്‍ വരച്ച മെസി ചിത്രം ഇനി ഫിഫയുടെ കൈയില്‍. കോട്ടപ്പള്ളി കണ്ണമ്പത്തുകര സ്വദേശി ആല്‍വിന്‍ എസ്.രാജിനാണ് ഈ അപ്രതീക്ഷിത അംഗീകാരം. മരഡസ്‌കില്‍ വരച്ച മെസി ചിത്രം ക്ലാസ് ടീച്ചര്‍ ഒ.കെ ജിഷ ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ ഇട്ടതോടെയാണ് ചിത്രം വൈറലായത്.

ഇത് ശ്രദ്ധയില്‍പ്പെട്ട ഖത്തര്‍ ഫുട്ബോള്‍ ഗാനം രചിച്ച പേരോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ പി.എ നൗഷാദ് ചിത്രം പ്രിൻ്റെടുത്ത് ഫിഫ ഒഫീഷ്യല്‍സിന് കൈമാറുകയായിരുന്നു. ബാസിലാ സിലാ…., സിയോ സിയോ… എന്നീ രണ്ട് ഗാനങ്ങള്‍ രചിച്ചതിനെ തുടര്‍ന്ന് നൗഷാദിനെ ഓര്‍ഗനൈസറായി ഖത്തര്‍ ക്ഷണിച്ചിരുന്നു.

ഈ അടുപ്പം ചിത്രം കൈമാറാന്‍ അവസരമായി. ആല്‍വിന്‍ വരച്ച ചിത്രം ഫിഫ സൂക്ഷിക്കുകയോ അര്‍ജന്റീന താരം മെസിക്ക് കൈമാറുകയോ ചെയ്യും. ചിത്രകലയിലെ ആല്‍വിൻ്റെ ഗുരു യൂട്യൂബാണ്. കോട്ടപ്പള്ളി കണ്ണമ്പത്തുകര വി.പി ജീവന്‍- രമ്യ ദമ്പതികളുടെ മകനാണ് ആല്‍വിന്‍ എസ്.രാജ്.

0Shares