Categories
ബദിയടുക്ക നാരംപാടിക്കടുത്ത് ഞായറാഴ്ച്ച പുലർച്ച പോലീസ് ഒരു വീട് വളഞ്ഞു; ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയുമായി 23 കാരൻ, കയ്യോടെ പൊക്കി; സംഭവം ഇങ്ങനെ..
Trending News





കാസറഗോഡ്: ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ നാരംപാടിക്കടുത്ത് പിലായിന്റടിയിൽ വൻ രാസ ലഹരി വേട്ട. ലക്ഷങ്ങൾ വില മതിക്കുന്ന എം.ഡി.എം.എയുമായി 23 കാരൻ പിടിയിലായി. നെക്രാജെ വില്ലേജിലെ പിലായിന്റടി സ്വദേശി മുഹമ്മദ് റഫീഖ് ആണ് പോലീസിൻ്റെ വലയിലായത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥനത്തിൽ പ്രതിയുടെ വീട് പരിശോധിച്ചതിലാണ് വീട്ടിൽ നിന്നും 107.090 ഗ്രാം എം.ഡി.എം.എ പിടികൂടാനായതെന്ന് പോലീസ് അറിയിച്ചു. പ്രതി ഉണ്ടായിരുന്ന മുറി പരിശോധിച്ചപ്പോൾ കട്ടിലിലെ കിടയ്ക്കയ്ക്ക് അടിയിലായി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബദിയടുക്കയിലെ അലക്സ് ചാക്കോ എന്ന യുവാവും പോലീസ് കസ്റ്റഡിയിലാണ്. അലക്സിന് വേണ്ടിയാണു ബംഗളുരുവിൽ നിന്നും മയക്കുമരുന്ന് കടത്തിയതെന്നാണ് വിവരം. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മറ്റു ഇടനിലക്കാർ ഉണ്ടോ എന്നതും പരിശോധിച്ചുവരുന്നു. അലക്സ് ചാക്കോയുടെ അറസ്റ്റ് അടുത്ത ദിവസം രേഖപ്പെടുത്തും എന്നാണ് വിവരം.
Also Read
ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്‌ഡി ഐ.പി.എസ് ൻ്റെ നിർദ്ദേശ പ്രകാരം വിദ്യാനഗർ ഇൻസ്‌പെക്ടർ വിപിൻ യു.പിയുടെ മേൽനോട്ടത്തിൽ ബദിയടുക്ക പോലീസ് സ്റ്റേഷനിൽ അറ്റാച്ച് ഡ്യൂട്ടി ചെയ്യുന്ന വിദ്യാനഗർ എസ്.ഐ പ്രതീഷ് കുമാർ എം.പി, ബദിയടുക്ക പോലീസ് സ്റ്റേഷൻ പ്രൊബേഷനറി എസ്.ഐ രൂപേഷ്, ഗ്രേഡ് എസ്.ഐ രാധാകൃഷ്ണൻ, CPO മാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, ഹരിപ്രസാദ്, വനിതാ CPO അനിത എന്നിവർ ചേർന്നാണ് വീട് റൈഡ് ചെയ്ത് എം ഡി എം എ ഉൾപ്പെടെ പ്രതിയെ പിടികൂടിയത്. ഗസറ്റഡ് ഓഫീസർ കാസറഗോഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അരുണിൻ്റെ സാന്നിധ്യത്തിലായിരുന്നു പ്രതിയുടെ ദേഹ പരിശോധനയും മറ്റ് നടപടി ക്രമണങ്ങളും പൂർത്തീകരിച്ചത് എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Sorry, there was a YouTube error.