ഇപ്പോഴുള്ള പല തൊഴിലുകളും അധികം വൈകാതെ ഇല്ലാതാകും; സാധ്യതയുള്ള മേഖലകള്‍ ഇവയായിരിക്കും

You are currently viewing ഇപ്പോഴുള്ള പല തൊഴിലുകളും അധികം വൈകാതെ ഇല്ലാതാകും; സാധ്യതയുള്ള മേഖലകള്‍ ഇവയായിരിക്കും

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ കോഴ്‌സുകള്‍ വരുന്നതോടൊപ്പം തൊഴിലുകളിലും, തൊഴില്‍ സാധ്യതകളിലും മാറ്റം പ്രകടമാണ്. ഇൻ്റെര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷൻ്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 2040- ഓടെ ഇപ്പോഴുള്ള തൊഴിലുകളില്‍ 40 ശതമാനത്തോളം ഇല്ലാതാകുമെന്നാണ്. പുതിയ തൊഴില്‍ മേഖലകള്‍ ഉയര്‍ന്നുവരും. അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് എന്നിവയ്‌ക്ക് സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ടെക്നിഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍തല കോഴ്‌സുകളുണ്ട്.

ഡിസൈന്‍ കോഴ്‌സുകള്‍ക്ക് എല്ലാ മേഖലയിലും സാധ്യതകളുണ്ട്. മെഷീന്‍ ഡിസൈന്‍, പ്രോഡക്‌ട് ഡിസൈന്‍, അപ്പാരല്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ എന്നിവ തൊഴില്‍ സാധ്യതയുള്ള മേഖലകളാണ്. ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടിഷനിംഗ്, (HVAC) മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, പ്ലംബിംഗ്, പെയിന്റിംഗ് (MEP) തലങ്ങളില്‍ ടെക്നിഷ്യന്‍, സൂപ്പര്‍വൈസറിതല ജോലി സാധ്യതകള്‍ വര്‍ധിച്ചുവരുന്നു. ടൂറിസം രംഗത്ത് 2047 ഓടു കൂടി 100 ദശലക്ഷം അന്താരാഷ്ട്ര ടൂറിസ്റ്റുകളെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പബ്ലിക് പ്രൈവറ്റ് പാട്‌ണര്‍ഷിപ്പ് കൂടുതല്‍ വിപുലപ്പെടുന്നു.

കാര്‍ഷിക മേഖലയില്‍ അഗ്രി ബിസിനസ് മാനേജ്മെണ്ട്, സപ്ലൈ ചെയിന്‍ മാനേജ്മെണ്ട്, ഭക്ഷ്യസംസ്‌കരണം, ഫുഡ് ഇ- റീറ്റെയ്ല്‍, ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍ എന്നിവയില്‍ വളര്‍ച്ച പ്രതീക്ഷിക്കാം. ബയോ എന്‍ജിനീയറിംഗ് റീ ജനറേറ്റീവ് ബയോളജി, ഡെര്‍മെറ്റോളജി, കോസ്‌മെറ്റോളജി, ഫിസിയോതെറാപ്പി, വണ്‍ ഹെല്‍ത്ത്, മൈക്രോബയോളജി എന്നിവയ്‌ക്ക് ലോകത്താകമാനം സാധ്യതയുണ്ടാവും. ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഓട്ടോമേഷന്‍, സൈബര്‍ സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, ഡാറ്റ അനലിറ്റിക്സ്, ഡാറ്റാ മാനേജ്മെണ്ട് എന്നിവ മികച്ച കോഴ്‌സുകളാകും,

കാര്‍ഷിക മേഖലയില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ക്കിണങ്ങിയ ടെക്‌നോളജി പ്രാധാന്യം കൈവരിക്കും. പ്രെസിഷന്‍ ഫാമിംഗ് , ഡ്രോണ്‍ ടെക്‌നോളജി, ജി.ഐ.എസ്, സോയില്‍ മാപ്പിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സ്, ഡാറ്റ സയന്‍സ് എന്നിവയില്‍ കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കാം. മൂല്യവര്‍ദ്ധിത ഉത്‌പന്ന നിര്‍മാണത്തിന് പ്രാധാന്യം ലഭിക്കുന്നതോടെ ഫുഡ് ടെക്‌നോളജി കരുത്താര്‍ജിക്കും. സംരംഭകത്വം വിപുലപ്പെടുന്നതോടെ സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലായി രൂപപ്പെടും. വിദ്യാര്‍ത്ഥികള്‍ സംരംഭകരാകുന്നത് വര്‍ധിക്കും.

കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടാനുള്ള ടെക്‌നോളജി, ഗവേഷണം, സുസ്ഥിര സാങ്കേതികവിദ്യ എന്നിവയില്‍ ആഗോളതലത്തില്‍ വന്‍ വളര്‍ച്ച പ്രതീക്ഷിക്കാം. എനര്‍ജി മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകളില്‍ ഹൈഡ്രജന്‍ എനര്‍ജി, ഗ്രീന്‍ എനര്‍ജി, ക്ലീന്‍ എനര്‍ജി എന്നിവ വിപുലപ്പെടും.

വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിച്ചു വരുന്ന സാധ്യതകള്‍ വിലയിരുത്തി ഉപരിപഠന മേഖല കണ്ടെത്തണം. പഠിച്ച മേഖലയില്‍ത്തന്നെ ഉപരിപഠനം നടത്തണമെന്നില്ല. തൊഴിലിൻ്റെ കാര്യത്തിലും ഇത് ഏറെ പ്രസക്തമാണ്. ലോകത്താകമാനം പഠിച്ച മേഖലയില്‍ തന്നെ തൊഴില്‍ ചെയ്യുന്നവര്‍ 12 ശതമാനത്തോളം മാത്രമാണ്.

0Shares