മഞ്ചേശ്വരത്ത് മത്സ്യബന്ധന തുറമുഖം യാഥാര്‍ത്ഥ്യമായി; മത്സ്യബന്ധനമേഖലയ്ക്ക് ഊര്‍ജം പകരുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

  • Post category:local news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്ത് മത്സ്യബന്ധന തുറമുഖം യാഥാര്‍ത്ഥ്യമായി; മത്സ്യബന്ധനമേഖലയ്ക്ക് ഊര്‍ജം പകരുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച ശേഷം, മഞ്ചേശ്വരത്ത് മത്സ്യബന്ധന തുറമുഖം യാഥാര്‍ത്ഥ്യമായതോടെ തീരദേശ മേഖലയുടെ വികസനത്തിന് വളരെ വലിയ ഊര്‍ജം ലഭിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. മത്സ്യബന്ധന തുറമുഖം ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുമ്പള മുതല്‍ തലപ്പാടി വരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് വളരെ വലിയ നേട്ടമാണ് കൈവന്നിരിക്കുന്നത്. മത്സ്യബന്ധനത്തിലേര്‍പ്പെട്ട് സുരക്ഷിതമായി തിരിച്ചെത്താന്‍ സാധിക്കും. പ്രതികൂല സാഹചര്യങ്ങളിലുള്ള ആശങ്കയ്ക്ക് പരിഹാരമാവുമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം തൊഴിലാളികള്‍ക്ക് എന്ത് കൊണ്ടും അനുഗ്രഹമായിരിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. പ്രതിസന്ധി കാലത്ത് കേരളക്കരയെ പ്രളയത്തില്‍ നിന്നും രക്ഷിക്കാന്‍ മുന്നോട്ട് വന്ന ധീരതയുടെ പ്രതീകമായ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി തൊഴിലിലേര്‍പ്പെടാന്‍ തുറമുഖം വഴിയൊരുക്കുമെന്നും എം.പി പറഞ്ഞു. തുറമുഖം യാഥാര്‍ത്ഥ്യമായതോടൊപ്പം അനുബന്ധ പദ്ധതി പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ടെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യെ എല്ലാവരും മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും എം. സി കമറുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.

0Shares