മണിപ്പൂരിൽ വീണ്ടും സംഘർഷം; അക്രമികളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പ്, വെടിവെപ്പിൽ ഒരു പോലീസുകാരന് പരിക്കേറ്റു

  • Post category:national / news
  • Reading time:1 min read
You are currently viewing മണിപ്പൂരിൽ വീണ്ടും സംഘർഷം; അക്രമികളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പ്, വെടിവെപ്പിൽ ഒരു പോലീസുകാരന് പരിക്കേറ്റു

മണിപ്പൂരിൽ വീണ്ടും സംഘർഷത്തിൽ മോറെയിൽ അക്രമികളും സുരക്ഷാസേ തമ്മിൽ വെടിവയ്പ്പ് നടന്നു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ആക്രമികൾ പ്രദേശത്തെ രണ്ട് വീടുകൾക്ക് തീയിട്ടു നശിപ്പിച്ചു.

വൈകിട്ട് 3:30ഓടെയാണ് മണിപ്പൂരിലെ മോറെയിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പെട്രോളിംഗ് നടത്തിയ പോലീസ് വാഹന വ്യൂഹത്തിന് നേരെ ആക്രമികൾ വെടിയുതിർത്തു. അപ്രതീക്ഷിത വെടിവെപ്പിൽ ഒരു പോലീസുകാരന് പരിക്കേറ്റു. തുടർന്ന് സുരക്ഷാസേന അക്രമികൾക്ക് നേരെ തിരിച്ചടിച്ചു.

ആക്രമികൾ സുരക്ഷാ സേനക്ക് നേരെ ഐ.ഇ.ഡി പ്രയോഗിച്ചതായും റിപ്പോർട്ട് ഉണ്ട്. അക്രമികൾ പ്രദേശത്തെ രണ്ടു വീടുകൾക്കും തീവച്ചു. സംഘർഷത്തിൽ ആളപായം ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥൻ അസം റൈഫിൾസിൻ്റെ ക്യാമ്പിൽ ചികിത്സയിൽ കഴിയുകയാണ്. ഏറ്റുമുട്ടലിലെ തുടർന്ന് മേഖലയിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ആയുധ ധാരികളായ അക്രമികൾക്കായുള്ള തിരച്ചിലും സേന ഊർജ്ജിതമാക്കി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

0Shares