
പത്തനംതിട്ട: ചെങ്കുളം പാറമടയില്‍ പാറ അടര്‍ന്ന് വീണ് വൻ അപകടം. സംഭവത്തില്‍ തൊഴിലാളികൾ പാറകൾക്കടിയിൽ അകപ്പെട്ടു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെയാളെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിനിടെ വീണ്ടും പാറകൾ അടർന്നുവീണത് ദൗത്യം ദുഷ്കരമാക്കി. ഭാഗ്യം കൊണ്ടാണ് രക്ഷാപ്രവർത്തകർ രക്ഷപെട്ടത്. അപകടത്തില്‍പ്പെട്ട ഹിറ്റാച്ചിയുടെ അടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മറ്റൊരാൾ മുകളില്‍ വീണ കല്ലുകള്‍ക്കിടയിലാണുള്ളത്. എന്നാല്‍ ഇവിടേക്ക് എത്തപ്പെടാന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ വിദഗ്ദരായ രക്ഷാപ്രവര്‍ത്തകരെ ഉപയോഗിച്ച് മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയുള്ളു എന്നും രാത്രി ദൗത്യം സാധ്യമല്ലെന്നും നാളെ രാവിലെ രക്ഷാപ്രവർത്തനം തുടരുമെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. തികളാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഹിറ്റാച്ചി ഉപയോഗിച്ച് പാറ നീക്കം ചെയ്യുന്നതിനിടിയിലായിരുന്നു അപകടം.
