മദനീയം സാദാത് ഭവനങ്ങൾ കുമ്പോൽ തങ്ങൾ ഉദ്‌ഘാടനം ചെയ്തു; സംഘടന 100 വീടുകൾ നിർമ്മിച്ച് നൽകുന്നതാണ് പദ്ധതി

  • Post category:local news / news
  • Reading time:1 min read
You are currently viewing മദനീയം സാദാത് ഭവനങ്ങൾ കുമ്പോൽ തങ്ങൾ ഉദ്‌ഘാടനം ചെയ്തു; സംഘടന 100 വീടുകൾ നിർമ്മിച്ച് നൽകുന്നതാണ് പദ്ധതി

ആദൂർ / കാസർകോട്: ആദൂർ മഞ്ഞംപാറയിൽ നിർമ്മിച്ച മൂന്ന് വീടുകളുടെ താക്കോൽ ദാനം മഞ്ഞമ്പാറ മസ്‌ജിദിൽ നടന്ന ചടങ്ങിൽ സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ നിർവഹിച്ചു. പാവപ്പെട്ട സാദാത്തുക്കൾക്ക് മദനീയം കുടുംബം നിർമിച്ചു നൽകുന്ന 100 വീടുകളിൽ പൂർത്തിയായ മൂന്നെണ്ണത്തിൻ്റെ താക്കോൽ ദാനം ആണ് കുടുംബത്തിന് നൽകിയത്. സയ്യിദ് അഷ്‌റഫ് തങ്ങൾ അസ്സഖാഫ് ആദൂർ അധ്യക്ഷത വഹിച്ചു.

സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ആദൂർ പ്രാർത്ഥന നടത്തി. മദനീയം അബ്ദുൽ ലത്തീഫ് സഖാഫി സ്വാഗതമാശംസിച്ചു. സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവം, സയ്യിദ് ഇമ്പിച്ചി തങ്ങൾ ആദൂർ,സയ്യിദ് ജലാലുദ്ദീൻ തങ്ങൾ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, അബ്ദുൽ ഖാദർ സഖാഫി കട്ടിപ്പാറ, അബ്ദുൽ റഹിമാൻ സഖാഫി പൂത്തപ്പലം, അബ്ദുൽ റഹിമാൻ സഖാഫി പള്ളങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.

0Shares