പശ്ചിമേഷ്യയിലെ യുദ്ധം കേരളത്തെയും കാര്യമായി ബാധിച്ചു; LPG ഗ്യാസ് ക്ഷാമം രൂക്ഷം; ഹോട്ടലുകൾ അടച്ചിടുന്നു; പഴയകാലത്തിലേക്ക് “വിറക് അടുപ്പിലേക്ക്” നീങ്ങാൻ നിർബന്ധിതരായി നിരവധി ഹോട്ടലുകൾ; കൂടുതൽ അറിയാം..

  • Post category:news
  • Reading time:1 min read
You are currently viewing പശ്ചിമേഷ്യയിലെ യുദ്ധം കേരളത്തെയും കാര്യമായി ബാധിച്ചു; LPG ഗ്യാസ് ക്ഷാമം രൂക്ഷം; ഹോട്ടലുകൾ അടച്ചിടുന്നു; പഴയകാലത്തിലേക്ക് “വിറക് അടുപ്പിലേക്ക്” നീങ്ങാൻ നിർബന്ധിതരായി നിരവധി ഹോട്ടലുകൾ; കൂടുതൽ അറിയാം..

ദില്ലി/ കൊച്ചി: പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിന് പിന്നാലെ രാജ്യത്ത് അനുഭവപ്പെടുന്ന LPG ഗ്യാസ് ക്ഷാമം കേരളത്തെയും കാര്യമായും ബാധിച്ചു. വാണിജ്യ ഗ്യാസ് വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ഹോട്ടൽ വ്യവസായത്തെയാണ് കാര്യമായും ബാധിച്ചിരിക്കുന്നത്. ഗാർഹിക വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം വിതരണക്കാരെയും ബാധിച്ചു. വിതരണം ചെയ്യാൻ സിലിണ്ടറുകൾ ലഭിക്കുന്നില്ല എന്ന പരാതിയാണ് വിതരണക്കാർ പറയുന്നത്. ദിനേന നിരവധി സിലിണ്ടറുകൾ വെച്ച് നടത്തുന്ന ഹോട്ടലുകൾ അടച്ചുപൂട്ടി ഇടുന്ന സാഹചര്യം. ഇന്നും ഇന്നലെയുമായി നിരവധി ഹോട്ടലുകൾ അടച്ചിട്ടതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വരും ദിവസങ്ങളിൽ കുറെ ഏറെ ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യത്തിലാണെന്ന് ഹോട്ടൽ ഉടമകളും അസോസിയേഷൻ ഭാരവാഹികളും മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ചില ഹോട്ടലുകൾ നിരന്തരം ഗ്യാസ് ഉപയോഗിച്ച് ഉണ്ടാകുന്ന വിഭവങ്ങൾ ഒഴിവാക്കി ഭാഗികമായി തുറന്നിട്ടുണ്ട്. വിറക് അടുപ്പ് ഉപയോഗിക്കുന്ന നാട്ടിന്പുറത്തുള്ള ഹോട്ടലുകൾക്കും പ്രശ്നമില്ല. എന്നാൽ നഗരങ്ങളിൽ വിറകും വൈദ്യതിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്മാർട്ട് അടുപ്പുകൾ വാങ്ങിയിട്ട് ഹോട്ടലുകളും പ്രശ്നമില്ലാതെ മുന്നോട്ട് പോകുന്നു. കുറെ ഏറെ ഹോട്ടലുകൾ വിറക് അടുപ്പിലേക്ക് തിരികെ പോകാൻ നിർബന്ധിതരായിട്ടുണ്ട്. മാത്രമല്ല വിറക് അടുപ്പ് ഉപയോഗിക്കാൻ സാധികാത്ത നഗരങ്ങളിലെ ഹോട്ടലുകൾ അടച്ചിടുന്നത് നിരവധി കുടുംബങ്ങളെ ദുരിതത്തിലേക്കും. കൂടാതെ നഗരങ്ങളിൽ ഹോട്ടലുകളെ ആശ്രയിച്ച് കഴിയുന്ന ആളുകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വീടുകളിലും വിറക് അടുപ്പ് ഉപയോഗിക്കുന്ന പഴയ ശീലത്തിലേക്ക് മാറും എന്നാണ് പൊതു വിലയിരുത്തൽ.

0Shares