
കാസർകോട് പാണത്തൂരിൽ ലോറി മറിഞ്ഞ് നാല്പേർ മരിച്ചു. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിയിലെ തടിയുടെ മുകളിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മോഹനൻ, ബാബു, ചെങ്കപു നാരായണൻ എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകട സമയത്ത് ലോറിയിൽ ഒൻപത് പേർ ഉണ്ടായിരുന്നു. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. രാജപുരം കല്ലപ്പള്ളിയിൽ നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്നു ലോറി.
കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ തടി നീക്കിക്കൊണ്ടിരിക്കുകയാണ്. അസിസ്റ്റന്റ് കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തിയിട്ടുണ്ട്.
