Categories
വാഹനാപകടത്തിൽ പരിക്കേറ്റ യുവതി അബോധാവസ്ഥയിൽ; 4.48 കോടി രൂപ നഷ്ടപരിഹാരം നല്കാന് വിധി
നിധിയുടെ സര്‍വിസും യോഗ്യതയും അനുസരിച്ച് ഇക്കാലയളവില്‍ അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അബോധാവസ്ഥയിൽ ആയതിനാല്‍ ജോലിയില്‍ പ്രവേശിക്കാനായില്ല.
Trending News





വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ പി.എസ്.സി സെക്ഷന്‍ ഓഫിസര്‍ക്ക് 4.48 കോടി രൂപ നഷ്ടപരിഹാരം നല്കാന് വിധി. ഉള്ളൂര്‍ മാവര്‍ത്തലക്കോണം ഐശ്വര്യ നഗറില്‍ പ്രസീദിൻ്റെ ഭാര്യ നിധി മോഹനാണ് (46) നഷ്ടപരിഹാരം നല്കാന് തിരുവനന്തപുരം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ വിധിച്ചത്.
Also Read
2017 ഫെബ്രുവരിയില്‍ പരുത്തിപ്പാറ ട്രാഫിക് സിഗ്നലിന് മുന്നിലായിരുന്നു അപകടം. ഇരുചക്രവാഹനത്തില്‍ സിഗ്നലില്‍ നില്‍ക്കുകയായിരുന്ന നിധിയെ സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ ഇടിച്ചിടുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ നിധിയെ വിവിധ ആശുപത്രികളില്‍ ഒരുവര്‍ഷത്തോളം ചികിത്സിച്ചു.
എങ്കിലും ഓര്‍മശക്തി തിരികെകിട്ടിയില്ല.

പൂര്‍ണ അബോധാവസ്ഥയിലായി ശരീരം തളര്‍ന്ന് കിടപ്പിലായ നിധിക്ക് പരസഹായം കൂടാതെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ ചലിക്കാനോ കഴിയില്ല. ഭര്‍ത്താവ് പ്രസീദാണ് നിധിയെ പരിചരിക്കുന്നത്. നിധിയുടെ സര്‍വിസും യോഗ്യതയും അനുസരിച്ച് ഇക്കാലയളവില്‍ അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അബോധാവസ്ഥയിൽ ആയതിനാല്‍ ജോലിയില്‍ പ്രവേശിക്കാനായില്ല.
നഷ്ടപരിഹാരമായി 2.83 കോടി രൂപയും അപകടം ഉണ്ടായ 2017 മുതല്ക്കുള്ള പലിശയുമടക്കം 4.48 കോടി
രൂപ നഷ്ടപരിഹാരം നല്‍കാനാണ് തിരുവനന്തപുരം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍
ശേഷാദ്രി നാഥന് വിധിച്ചത്. ഐ.സി.ഐ.സി.ഐ ലോമ്പാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ്
നഷ്ടപരിഹാരം നല്‍കേണ്ടത്. കോടതി ചെലവായി 50 ലക്ഷം രൂപയും ഇന്‍ഷുറന്‍സ് കമ്പനി കെട്ടിവെക്കണം. നിധി മോഹന്‍ വേണ്ടി അഭിഭാഷകരായ പി. സലിംഖാന്, എസ്. രാധാകൃഷ്ണന്, അനു അഷ്റഫ്
എന്നിവര്‍ ഹാജരായി.

Sorry, there was a YouTube error.