പുതിയ ബസ്സ്റ്റാൻഡിൽ തെരുവ് കച്ചവടക്കാര്‍ക്ക് പുനരധിവാസ കെട്ടിടം; എതിർപ്പുമായി സ്വകാര്യ ബസുടമകൾ; മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

  • Post category:local news
  • Reading time:1 min read
You are currently viewing പുതിയ ബസ്സ്റ്റാൻഡിൽ തെരുവ്  കച്ചവടക്കാര്‍ക്ക് പുനരധിവാസ കെട്ടിടം; എതിർപ്പുമായി സ്വകാര്യ ബസുടമകൾ; മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

കാസർകോട്ടെ പുതിയ ബസ്സ്റ്റാൻഡിൽ ബസ് പാർക്കിംഗ് സ്ഥലത്തിൽ തെരുവ് കച്ചവടക്കാര്‍ക്കുള്ളപുനരധിവാസ കെട്ടിടം നിര്‍മിക്കുന്നതിനെതിരെ എതിർപ്പറിയിച്ചുകൊണ്ട് മിന്നല്‍ പണിമുടക്കുമായിതാലൂക്കിലെ സ്വകാര്യ ബസുടമകള്‍. വിഷയത്തിൽ ബസുടമകകളും ജീവനക്കാരും നിര്‍മാണ പ്രവൃത്തികൾ തടഞ്ഞതോടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.

ഇതോടെ പോലീസ് സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനം തുടരാന്‍ സാഹചര്യമൊരുക്കിയതോടെ ബസുടമകൾ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. പാതിവഴിയിലും യാത്രയുടെ ആരംഭത്തിലുമായി യാത്രക്കാരെയെല്ലാം സ്റ്റാൻഡിൽ ഇറക്കിവി ട്ട്ഉച്ചയോടെ മിന്നല്‍ പണിമുടക്ക്പൂര്‍ണമായി.

അധികൃതര്‍ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാതെ ബസുകള്‍ ഓടിക്കില്ലെന്ന നിലപാടിലാണ്ബസുടമകളും ജീ വനക്കാരും. അതേസമയം, തെരുവ്കച്ചവടക്കാരെ പുനരധിവസിപ്പി ക്കുന്നതിന്ബസുടമകളും ജീവനക്കാരും എതിരല്ലെന്നും എന്നാല്‍ പാർക്ക് ചെയ്യാനുള്ള സ്ഥലം ഒഴിവാക്കിഅനുയോജ്യമായ മറ്റേതെങ്കിലും സ്ഥലം കണ്ടെത്തി പുനരധിവാസ നടപടികള്‍ നടത്തുകയാണ് വേണ്ടതെന്നും ബസുടമകളുടെ അസോസിയേഷൻ അറിയിച്ചു.

0Shares