
കാലുകളും കൈകളും മനോഹരമാക്കുന്നത് സുന്ദരിയായിരിക്കാന്‍ മാത്രമല്ല പകരം ആരോഗ്യവതി ആയിരിക്കാനുമാണ്. മനോഹരമായ മുഖവും മുടിയും ചര്‍മ്മവും ഒക്കെ ഉണ്ടായാല്‍ മാത്രം സൗന്ദര്യ സംരക്ഷണം പൂര്‍ണമാകുമോ? കാലുകള്‍ക്കും കൈകള്‍ക്കും സംരക്ഷണം നല്‍കുന്ന പെഡിക്യൂര്‍, മാനിക്യൂര്‍ എന്നിവ സാധാരണ പാര്‍ലറുകളില്‍ പോയിട്ടാണ് ചെയ്യുക, എന്നാല്‍ ഈ സംരക്ഷണം പണ ചെലവില്ലാതെ വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂ.
വീട്ടില്‍ എങ്ങനെ പെഡിക്യൂര്‍ ചെയ്യാം
കാല്‍ വൃത്തിയാക്കുക, നനയ്ക്കുക, തുടങ്ങിയ നിരവധി ഘട്ടത്തിലൂടെയാണ് ഇതുകടന്നു പോകുന്നത്.
ആദ്യം കാലില്‍ ഉള്ള പഴയ നെയില്‍ പോളീഷ് റിമൂവര്‍ ഉപയോഗിച്ചു കളഞ്ഞ ശേഷം കാല്‍ വൃത്തിയാക്കുക. ഇതിനുശേഷം നഖം ആകൃതിയില്‍ മുറിയ്ക്കുക. മുറിയ്ക്കുമ്പോള്‍ അഗ്രത്തിലുള്ള നഖങ്ങള്‍ ഒത്തിരി ആഴത്തില്‍ മുറിയ്ക്കാതെ ശ്രദ്ധിക്കുക. ഇതിനുശേഷം എടുത്തുവച്ചിരിക്കുന്ന ചൂട് വെള്ളത്തിലേക്ക് കണങ്കാലുകള്‍ ഇറക്കി വയ്ക്കുക.

ഈ വെള്ളത്തില്‍ ഷാമ്പൂവും അൽപ്പം ഉപ്പും ചേര്‍ക്കുന്നത് കാലിന് മൃദുത്വം കിട്ടാന്‍ സഹായിക്കും. കൂടാതെ ഒരു നാരങ്ങയുടെ നീരും ജലത്തില്‍ ഒഴിക്കുക. അൽപ്പം വെളിച്ചെണ്ണയും ഒഴിച്ചു കാലുകള്‍ കുറച്ചു നേരം വെള്ളത്തില്‍ അനക്കാതെ വയ്ക്കാം. 20 മിനിട്ടോളം അത്തരത്തില്‍ കാലുകള്‍ നനച്ച ശേഷം വെള്ളത്തില്‍ നിന്നു പുറത്തെടുത്തു ഉണങ്ങിയ ടവല്‍ കൊണ്ടു കാലുകൾ നന്നായി തുടച്ചെടുക്കുക. കാലുകൾ ഉണങ്ങിയ ശേഷം ഏതെങ്കിലും ഒരു ക്രീം കൊണ്ടു കാലുകൾ നന്നായി മസാജ് ചെയ്ത് കൊടുക്കുക. തുടര്‍ന്നു പ്യൂമിസ് കല്ല് കൊണ്ടു കാലിലുള്ള നശിച്ച സെല്ലുകളെ നീക്കം ചെയ്യണം.
കല്ലുകൊണ്ട് കാലില്‍ നന്നായി സ്ക്രബ്ബ് ചെയ്താല്‍ മതിയാകും. തുടര്‍ന്ന് ക്യൂട്ടിക്കിള്‍ റിമൂവര്‍ ഉപയോഗിച്ച് നഖത്തിനിടയും വൃത്തിയാക്കണം. ഇതിനുശേഷം കാലുകള്‍ തുടച്ചു ഒരു സ്ക്രബ്ബര്‍ ഇട്ട് നന്നായി മസാജ് ചെയ്യുക. വൃത്തത്തിലാണ് ഇത് കാലില്‍ തേയ്‌ക്കേണ്ടത്. കണങ്കാലുകള്‍വരെ ഇതു ചെയ്യണം. ഇതുകഴിഞ്ഞു കാലുകൾ വൃത്തിയാക്കി തുടച്ചു കഴിഞ്ഞാല്‍ കാല്‍ നല്ല ഫ്രഷ് ആകും.

ഇനി മോടിപിടിപ്പിക്കലാണ് ചെയ്യുക. ആദ്യം കാലുകള്‍ നന്നായി മസാജ് ചെയ്യാം. ആല്‍മണ്ട് ഓയിലോ ഒലിവ് ഓയിലോ ഉപയോഗിച്ചു 10 മിനിട്ട് കാലുകൾ മുഴുവന്‍ നന്നായി മസാജ് ചെയ്യുക. ഇതും നന്നായി വെള്ളം ഒഴിച്ചു കഴുകി കളഞ്ഞശേഷം മോയിസച്ചറൈസിംഗ് ക്രീം കാലുകളില്‍ തേച്ചുപിടിപ്പിച്ച ശേഷം പുതിയ നെയില്‍ പോളീഷ് ഉപയോഗിക്കാവുന്നതാണ്.
കാലുകളും നഖങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിൻ്റെ ആവശ്യവുമാണ്. മണ്ണിൽ നിന്നും ബാക്റ്റീരിയ, ഫഗംസ്, ചില വൈറസുകൾ തുടങ്ങിയവ ശരീരത്തിൽ പ്രവേശിക്കുകയും രോഗം ബാധിക്കുന്നതിനും കാരണമായേക്കാം. അതിനാൽ ശരീരവൃത്തി എന്നത് കാലുകൾക്കും പ്രത്യേകം ബാധകമാണ്.
