
എഴുത്ത് ✍️സിദ്ദീഖ് ചമ്പാടൻ: ആദ്യമേ പറയട്ടെ, ഞാനൊരു ഇടത് പക്ഷ അനുഭാവിയോ പിണറായി ഭക്തനോ അല്ല. LDF വിരുദ്ദപക്ഷ പക്ഷത്ത് നിലകൊള്ളുന്നവനുമാണ്. പക്ഷെ അതു കൊണ്ട് സത്യം സത്യമായി തുറന്ന് പറയാതിരിക്കാൻ പറ്റില്ലല്ലോ.
ആദ്യം തന്നെ പറയാൻ സാധിക്കും കേരളത്തിൽ കാര്യമായി ഭരണ വിരുദ്ദ വികാരം ഇല്ല എന്ന്. കഴിഞ്ഞ ഉമ്മൻ ചാണ്ടി ഭരണത്തെക്കാൾ എന്തുകൊണ്ടും LDF ഭരണം മികച്ചതാണ് എന്ന് നിഷ്പക്ഷമായി വിലയിരുത്തിയാൽ മനസിലാകും. മറ്റ് ഏത് ഭരണാധികാരികളെക്കാൾ ആജ്ഞാശക്തിയുള്ള ഇഛാശക്തിയുള്ള നേതാവാണ് പിണറായി വിജയൻ. ഈകാര്യത്തിൽ അഭിപ്രായ വിത്യാസമില്ല. ഒരു ഭരണാധികാരിക്ക് വേണ്ട ആദ്യത്തെ ക്വാളിറ്റി അതാണ്. മുന്നണിയെ കാര്യമായ അപസ്വരങ്ങളില്ലാതെ കെട്ടുറപ്പോടെ അജ്ഞാശക്തിയോടെ നയിക്കാൻ പിണറായിവിജയന് സാധിച്ചു. മറ്റ് ആര് വന്നാലും തമ്മിൽതല്ല് കാരണം ഭരിക്കാൻ സാധിക്കില്ലായിരുന്നു. കാര്യമായി മുടങ്ങാത്ത വർദ്ദിപ്പിച്ചക്ഷേമ പെൻഷൻ, സ്ത്രീ സുരക്ഷാപൻഷൻ, ഹൈവേകളും മികച്ചറോഡുകളുo ഹൈടെക് സ്കൂളുകൾ,10 വർഷമായി പവർ കട്ടില്ലാത്ത ലോഡ് ഷെഡ്ഡിങ്ങ് ഇല്ലാത്ത കേരളം, ലാഭത്തിലേക്ക് കുതിക്കുന്ന KSRTC – പൊതുമേഖലാ സ്ഥാപനങ്ങൾ, സ്കൂൾ തുറക്കുന്നതിന് മുമ്പ് അച്ചടിപൂർത്തിയാക്കിയ പാഠപുസ്തകങ്ങൾ, വർഗ്ഗീയ കലാപമില്ലാത്ത 10 വർഷത്തെ കേരളം മുതലായവ, പിണറായി ഭരണത്തിന് പൊൻതൂവൽ ചാർത്തുന്ന ചില നേട്ടങ്ങലാണ്.
ഇതിലും മികച്ച ഭരണ നേട്ടമായി ഞാൻ കരുതുന്നത്, 5 ലക്ഷംത്തോളം പേർക്ക് ലൈഫ് പദ്ധതിവഴിവീട് നിർമ്മിച്ച് കൊടുത്തതും, 4 ലക്ഷത്തിൽ പരം പേർക്ക് ഭൂമിക്ക് സർക്കാർ പട്ടയം നൽകിയതും , ലക്ഷക്കണക്കിന് പേരുടെ, വീട് ബേങ്ക് ജപ്തിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ കൊണ്ടുവന്ന ഏക കിടപ്പാട സംരക്ഷണ നിയമവുമാണ്. മറ്റെന്തിനെക്കാൾ വലിയ കാര്യം സുരക്ഷിതമായ കിടപ്പാട മാണല്ലോ. ഇത്രയും കുടുംബങ്ങളുടെ വോട്ട് നന്ദി കേട് കാണിച്ചില്ലങ്കിൽ LDFന് കിട്ടും എന്ന് ഉറപ്പാണ്. ഇവരുടെ വോട്ടു കൂടി കൂട്ടിയാൽ LDF സർക്കാറിന് മൂന്നാം ഊഴം ഉറപ്പിക്കാം എന്നതാണ് വിലയിരുത്തൽ. LDF ഭരണത്തിൻ്റെ പ്രധാന പോരായ്മയായി എനിക്ക് തോന്നിയത് നിയന്ത്രണം നഷടപെട്ട അഭ്യന്തരവകുപ്പാണ്. കൂടാതെ മുഖ്യമന്ത്രിയുടെ കുടുംബവുംമായി ബന്ധപെട്ട ആരോപണങ്ങളും ശബരിമല വിഷയവും. പിന്നെ അക്കര പച്ചക്കാരും, മഞ്ഞ കണ്ണടധരിച്ചവരും സ്ഥാർത്ഥ താൽപര്യക്കാരും പിണറായി ഭരണത്തിന് പല പോരായിമയും കണ്ടത്തുന്നത് സ്വാഭാവികം. എല്ലാവരെയും തൃപ്തിപെടുത്തി കൊണ്ട് ആർക്കും ഭരിക്കാൻ സാധിക്കില്ലല്ലോ. അമ്മയെ തല്ലിയാലും രണ്ട് പക്ഷം എന്നല്ലേ ചൊല്ല്. ഏല്ലാം കൂടി കൂട്ടി കിഴിച്ചാൽ, 40 ൽ പരം വർഷമായി രാഷ്ട്രീയത്തെ സൂഷ്മമായി നിരീക്ഷിക്കുന്ന വെക്തി എന്ന നിലയിൽ, പിണറായി വിജയൻ സർക്കാറിന് 100 ൽ 80 മാർക്ക് കൊടുക്കാം എന്നാണ് എൻ്റെ പക്ഷം. ✍️സിദ്ദീഖ് ചമ്പാടൻ.
