ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല; തുടർന്ന് വീട്ടുകാർ ഓഫീസിൽ എത്തിയപ്പോൾ അകത്ത് നിന്നും പൂട്ടിയ നിലയിൽ; കുമ്പളയിൽ അഭിഭാഷക തുങ്ങി മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്

You are currently viewing ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല; തുടർന്ന് വീട്ടുകാർ ഓഫീസിൽ എത്തിയപ്പോൾ അകത്ത് നിന്നും പൂട്ടിയ നിലയിൽ; കുമ്പളയിൽ അഭിഭാഷക തുങ്ങി മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്

കാസറഗോഡ്: കുമ്പളയിൽ ഡി.വൈ.എഫ്.ഐ വനിതാ നേതാവും അഭിഭാഷകയുമായ 30 കാരി തുങ്ങി മരിച്ച നിലയിൽ. അഭിഭാഷക ഓഫീസിലാണ് ചെവ്വാഴ്ച്ച വൈകിട്ടോടെ മൃതദേഹം കണ്ടത്. ഡി.വൈ.എഫ്.ഐ കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക്‌ കമ്മിറ്റി അംഗവുമാണ് മരിച്ച അഡ്വ.രഞ്ജിത. വൈകിട്ടു മുതൽ വീട്ടിൽ നിന്നും ഇവരെ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തിരുന്നില്ല എന്നാണ് കുടുംബം പറയുന്നത്. ഇതേതുടർന്ന് വീട്ടുകാർ ഓഫീസിലെത്തിയപ്പോൾ ഓഫീസ് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും പോലീസ് എത്തി വാതിൽ പൊളിച്ചു അകത്തു കടക്കുകയുമായിരുന്നു. അപ്പോഴാണ് ഓഫീസനകത്ത് ഫാനിൽ തൂങ്ങി നിലയിൽ കണ്ടത്. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. വിവാഹിതയായ അഡ്വ.രഞ്ജിതക്ക് ഒരു കുട്ടിയുണ്ട്. കൃതേഷാണ് ഭർത്താവ്. കുമ്പള ബത്തേരിയിലെ ചന്ദ്രൻ – വാരിജാക്ഷി ദമ്പതികളുടെ മകളാണ്. ഡി.വൈ.എഫ്. ഐ. നേതാവായിരുന്ന പരേതനായ അജിത്, സുജിത്ത് എന്നിവർ സഹോദരങ്ങളാണ്. മരണകാരണം വ്യക്തമല്ല. കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares