Categories
വേണ്ടത്ര സുരക്ഷാ മുൻകരുതൽ ഉണ്ടായിരുന്നില്ല; ഫ്ലാറ്റ് നിർമ്മാണത്തിനിടെ വൻ അപകടം; മണ്ണിനടിയിലായ തൊഴിലാളികളിൽ ഒരാൾ മരിച്ചു; രണ്ടുപേരെ രക്ഷപെടുത്തി
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025; ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിച്ചു

കോഴിക്കോട്: ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് വൻ അപകടം. മണ്ണിടിഞ്ഞുവീണത് തൊഴിലാളികളുടെ മുകളിലേക്കാണ്. ഇതര സംസ്ഥാന തൊഴിലാളികളായ ഒരാൾ സംഭവത്തിൽ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെയാണ് പരിക്കുകളോടെ രക്ഷപ്പെടുത്തിയത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട് നെല്ലിക്കോട് റീഗേറ്റ്സ് കമ്പനിയുടെ ഫ്ലാറ്റ് നിർമ്മാണത്തിനിടെയാണ് കുന്നിടിഞ്ഞ് വീണത്. വേണ്ടത്ര സുരക്ഷ ഒരുക്കാതെയുള്ള നിർമ്മാണമാണ് അപകടത്തിന് കാരേണമെന്ന് നാട്ടുകാർ ആരോപിച്ചു. സ്ഥലത്ത് നാട്ടുകാരും ഫയർഫോഴ്സ് സംഘവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Also Read











