വിട പറഞ്ഞ കുഞ്ചാർ അബ്ദുൽ ഖാദർ ഹാജി സൗമ്യ സ്വഭാവം കൊണ്ട് ജനഹൃദയം കീഴടക്കിയ വ്യക്തി; കർണ്ണാടകയിലെ വ്യവസായി; ഷാഫി മാപ്പിളകുണ്ട് അനുസ്മരിക്കുന്നു; കൂടുതൽ അറിയാം..

  • Post category:local news
  • Reading time:1 min read
You are currently viewing വിട പറഞ്ഞ കുഞ്ചാർ അബ്ദുൽ ഖാദർ ഹാജി സൗമ്യ സ്വഭാവം കൊണ്ട് ജനഹൃദയം കീഴടക്കിയ വ്യക്തി; കർണ്ണാടകയിലെ വ്യവസായി; ഷാഫി മാപ്പിളകുണ്ട് അനുസ്മരിക്കുന്നു; കൂടുതൽ അറിയാം..

ചെർക്കള (കാസറഗോഡ്): ചെർക്കള ബിലാൽ നഗർ ജുമാമസ്ജിദ് പ്രസിഡൻ്റും, കർണാടകയിലെ പ്രമുഖ വ്യവസായിയുമായിരുന്ന ചെർക്കള കോലാച്ചിയടുക്കത്തെ കുഞ്ചാർ അബ്ദുൽ ഖാദർ ഹാജിയുടെ വിയോഗം നാടിനെ ദുഃഖത്തിലാക്കി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വിയോഗം സംഭവിച്ചത്. ദീർഘകാലം കർണ്ണാടകയിലെ തുംക്കൂർ കേന്ദ്രമായി ക്രഷർ വ്യവാസായ രംഗത്ത് നിലയുറപ്പിച്ച അദ്ദേഹം തൻ്റെ സ്വഭാവ മഹിമ കൊണ്ടും, സത്യസന്ധത കൊണ്ടും ഏവരുടെയും വിശ്വാസ്യത നേടിയെടുത്ത വ്യക്തിയായിരുന്നു. സ്വന്തം നാടിനൊപ്പം കർണ്ണാടകയിലും അദ്ദേഹത്തിന് വൻ സ്വീകാര്യത ലഭിച്ചു. അതിനാൽ തന്നെ അദ്ദേഹത്തിന് ബിസിനസ്സ് രംഗത്തും നേട്ടമുണ്ടാക്കാനായി.

ബാംഗ്ലൂർ ഉൾപ്പെടെ കർണ്ണാടകയുടെ വിവിധ മേഖലകളിൽ, ഫ്ലാറ്റ് ആൻ്റ് ബിൽഡേർസ് ഗ്രൂപ്പിന് തുടക്കമിട്ട അദ്ദേഹം അതിൻ്റെ വിജയ പാതയിൽ മുന്നേറി വരുകയായിരുന്നു. നിരവധി ദീനി സ്ഥാനപങ്ങളുടെ സന്തത സഹചാരിയും, മുൻ നിര പ്രവർത്തകനുമായിരുന്നു. കുടുംബക്കാർക്ക് എന്നും ആശ്രയിക്കാൻ പറ്റുന്ന ഒരു അത്താണിയായി അദ്ദേഹം മാറി. തൻ്റെ വളർച്ചയിൽ തൻ്റെ കുടുംബത്തിൽപ്പെട്ട പാവപ്പെട്ടരെയും ഒപ്പം കൂടെ കൂട്ടി. അവരുടെ വളർച്ചയിൽ വഴികാട്ടിയായി മാറി. അവരുടെ പുരോഗതിക്കായി എന്നും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. അതൊക്കെയും അദ്ദേഹത്തിൻ്റെ നല്ല സ്വഭാവ ഗുണം പ്രത്യേകം എടുത്തു കാട്ടി. കഷ്ടതകൾ പറഞ്ഞോ, സംഭാവനയായോ അയിരുന്നു.

രണ്ട് തലമുറ മുമ്പ് കുഞ്ചാറിലെ പ്രമുഖ കർഷക കുടുംബങ്ങളിലെ മൂവർ സംഘം അവരുടെ തൊഴിലാളികളയും കൂട്ടി ചെർക്കള കോലാച്ചിയടുക്കത്ത് താമസമുറപ്പിച്ച ചെരിത്രമാണ് ഏവരും ഓർക്കുന്നത്. അവരിൽ ഒരാളും പ്രമുഖ കർഷകരിലൊരാളുമായ കുഞ്ചാർ മൊയ്തീൻ കുട്ടിയുടെ പേരകനാണ് കുഞ്ചാർ അബ്ദുൽ ഖാദർ ഹാജി. പരേതൻ്റെ പാരത്രിക ജീവിതം സ്വർഗ്ഗീയമാകുന്നതിനായി സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കാം. കുടുംബത്തിൻ്റെയും നാടിൻ്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. എഴുത്ത്, അനുസ്മരണം : ഷാഫി മാപ്പിളകുണ്ട്.

0Shares