മുൻകാല പ്രമുഖ കോൺഗ്രസ്സ് നേതാവ് കുണ്ടുപറമ്പത്ത് ഗോവിന്ദൻ അന്തരിച്ചു

You are currently viewing മുൻകാല പ്രമുഖ കോൺഗ്രസ്സ് നേതാവ് കുണ്ടുപറമ്പത്ത് ഗോവിന്ദൻ അന്തരിച്ചു

മാഹി: മാഹിയിലെ മുൻകാല പ്രമുഖ കോൺഗ്രസ്സ് നേതാവ് കുണ്ടുപറമ്പത്ത് ഗോവിന്ദൻ അന്തരിച്ചു.
ചെമ്പ്ര വാർഡ് കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡണ്ടായിരുന്നു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു നാളായി കിടപ്പിലായിരുന്നു. ബുധനാഴ്ച്ച വൈകിട്ടോടെയാണ് അന്ത്യം.

ഭാര്യ ടി.കെ കമല. മക്കൾ- സുമേഷ് ബാബു (കൃഷി വകുപ്പ് മാഹി) ശ്രീകേഷ് ബാബു (ജന. സെക്രട്ടറി ജയ്ഹിന്ദ് ഫൗണ്ടേഷൻ, ചെമ്പ്ര വാർഡ് യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷൻ) കെ.വി പീജ, സ്മിത, ഗീതാഞ്ജലി (ആയുർവേദ കോളേജ് മാഹി), അനില കുമാരി പരേതതായ ശ്രീജകുമാരി. മരുമക്കള്‍:ചന്ദ്രശേഖരൻ (ബംഗലുരു), മനോജ് (സൗദി), രവിന്ദ്രൻ (ബഹറിൻ), പ്രകാശൻ (ചമ്പാട്), വിജേഷ്(പുന്നോൽ)

0Shares