കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാറഡുക്ക ബ്ലോക്ക്‌ കമ്മിറ്റി കുണ്ടംകുഴി പ്രതിഷേധ മാർച്ചും ധർണയും നടത്തി; ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ മാധവൻ ഉദ്‌ഘാടനം ചെയ്തു

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാറഡുക്ക ബ്ലോക്ക്‌ കമ്മിറ്റി കുണ്ടംകുഴി പ്രതിഷേധ മാർച്ചും ധർണയും നടത്തി; ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ മാധവൻ ഉദ്‌ഘാടനം ചെയ്തു

കുണ്ടംകുഴി(കാസർകോട്): കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കാറഡുക്ക ബ്ലോക്ക്‌ കമ്മിറ്റി പെൻഷൻകാരുടെ പ്രതിഷേധ മാർച്ചും ധർണയും നടത്തി. പെൻഷൻ പരിഷ്കരിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുക. കുടിശ്ശിക ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, ഒരു മാസത്തെ പെൻഷൻ തുല്യമായ തുക ഉത്സവ ബത്തയായി നല്കുക, 70 വയസ്സിന് മുകളിലുള്ളവർക്ക് അധിക പെൻഷൻ അനുവദിക്കുക, P.F.R.D.A നിയമം പിൻവലിക്കുക തുടങ്ങി, നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

കുണ്ടംകുഴിയിൽ വെച്ച് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ മാധവൻ ഉദ്‌ഘാടനം ചെയ്തു. KSSPU ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.വി നാരായണൻ അധ്യക്ഷത വഹിച്ചു. KSSPU കാസറഗോഡ് ജില്ല ജോയിന്റ് സെക്രട്ടറി കെ.വി ഗോവിന്ദൻ സംഘടന കാര്യങ്ങൾ വിശദീകരിച്ചു. ബ്ലോക്ക്‌ രക്ഷാധികാരി എ നാരായണൻ നായർ, ജില്ല കമ്മിറ്റി അംഗം എം.മാധവി, ബ്ലോക്ക്‌ കമ്മിറ്റി അംഗം കെ പൊക്കായി എന്നിവർ ആശംസകൾ അർപ്പിച്ചു. KSSPU ബ്ലോക്ക്‌ സെക്രട്ടറി ഇ.സി കണ്ണൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി എം.വി വേണുഗോപാലൻ നന്ദിയും പറഞ്ഞു.

0Shares