ലോക്സഭയിലെ 17 എം.പിമാർക്കും, 7 കേന്ദ്ര മന്ത്രിമാർക്കും കോവിഡ്; സ്ഥിരീകരിച്ചത് പാര്‍ലമെന്റിന്‍റെ മണ്‍സൂണ്‍സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ലോക്സഭയിലെ 17 എം.പിമാർക്കും, 7 കേന്ദ്ര മന്ത്രിമാർക്കും കോവിഡ്; സ്ഥിരീകരിച്ചത് പാര്‍ലമെന്റിന്‍റെ മണ്‍സൂണ്‍സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍

ലോക്‌സഭയിലെ പതിനേഴ് എം. പിമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 12പേര്‍ ബി. ജെ. പി അംഗങ്ങളാണ്. ഇന്ന് രാവിലെ ആരംഭിച്ച പാര്‍ലമെന്റിന്‍റെ മണ്‍സൂണ്‍സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗംസ്ഥിരീകരിച്ചത്.

വൈ. എസ്. ആര്‍ കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍, ശിവസേന, ഡി. എം. കെ , ആര്‍. എല്‍. പി എന്നിവയിലെ ഓരോ അംഗത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം നേരത്തെ 7 കേന്ദ്രമന്ത്രിമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
കോവിഡ് പകരാതിരിക്കാന്‍ ശക്തമായ മുന്നാെരുക്കങ്ങളോടെയാണ് പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയത്.

0Shares