
കാസർകോട് ജില്ലയിൽ ഇന്ന് 119 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 113 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 83 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

വീടുകളില്‍ 3035 പേരും സ്ഥാപനങ്ങളില്‍ 1122 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5057 പേരാണ്. പുതിയതായി 280 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1164 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 267 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 365 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 179 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 283 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
7541 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 622 പേര്‍ വിദേശത്ത് നിന്നെത്തിയവരും 466 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6453 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 5665 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 59 ആയി. 1817 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍ 15
പുല്ലൂര്‍പെരിയ 1
പള്ളിക്കര 6
മടിക്കൈ 11
പടന്ന 3
ബെള്ളൂര്‍ 1
മുളിയാര്‍ 3
ചെങ്കള 12
ഈസ്റ്റ് എളേരി 4
ചെറുവത്തൂര്‍ 5
പിലിക്കോട് 1
മൊഗ്രാല്‍പുത്തുര്‍ 1
കാസര്‍കോട് 3
വോര്‍ക്കാടി 2
മധൂര്‍ 3
ചെമ്മനാട് 7
ഉദുമ 4
കാഞ്ഞങ്ങാട് 9
നീലേശ്വരം 1
തൃക്കരിപ്പൂര്‍ 4
കിനാനൂര്‍ കരിന്തളം 4
മഞ്ചേശ്വരം 2
മംഗല്‍പാടി 6
ബളാല്‍ 2
മീഞ്ച1
പൈവളിഗെ2
കുമ്പള 2
ബേഡഡുക്ക1
ദേലംപാടി1
കാറഡുക്ക1
മറ്റു ജില്ല
കരുനാഗപ്പള്ളി 1 (കൊല്ലം).
