കേരളത്തിൽ ഇന്ന് 6102 പേർക്ക് കോവിഡ്; കാസർകോട് 96; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26; മരണങ്ങൾ 17

  • Post category:local news / news
  • Reading time:2 mins read
You are currently viewing കേരളത്തിൽ ഇന്ന്  6102 പേർക്ക് കോവിഡ്; കാസർകോട് 96; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26; മരണങ്ങൾ 17

കേരളത്തിൽ വ്യാഴാഴ്ച 6102 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂർ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂർ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസർകോട് 96 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.

യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 78 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 60 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 84,007 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 98,56,074 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3813 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 99 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5509 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 449 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 773, കോഴിക്കോട് 648, കൊല്ലം 635, പത്തനംതിട്ട 517, ആലപ്പുഴ 547, മലപ്പുറം 472, തൃശൂർ 467, കോട്ടയം 396, തിരുവനന്തപുരം 287, കണ്ണൂർ 222, ഇടുക്കി 250, പാലക്കാട് 113, വയനാട് 101, കാസർകോട് 81 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

45 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 8, ഇടുക്കി 7, പാലക്കാട് 6, തൃശൂർ, കോഴിക്കോട് 5 വീതം, കൊല്ലം 4, തിരുവനന്തപുരം, പത്തനംതിട്ട 3 വീതം, എറണാകുളം 2, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6341 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 370, കൊല്ലം 347, പത്തനംതിട്ട 574, ആലപ്പുഴ 312, കോട്ടയം 829, ഇടുക്കി 116, എറണാകുളം 911, തൃശൂർ 439, പാലക്കാട് 289, മലപ്പുറം 724, കോഴിക്കോട് 838, വയനാട് 206, കണ്ണൂർ 240, കാസർകോട് 146 എന്നിങ്ങനേയാണ് പരിശോധനാഫലം നെഗറ്റീവായത്. ഇതോടെ 68,857 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,77,889 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,980 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,04,124 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,856 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1467 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 18 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 393 ഹോട്ട് സ്പോട്ടുകളാണുള്ളത്.

0Shares