
ഇരിയണ്ണി /കാസർകോട്: ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ് ഹയർസെക്കണ്ടറി വിഭാഗം എൻ.എസ്.എസ് യൂണിറ്റ് 200 വർഷത്തിലധികം പഴക്കമുള്ള ആൽമരത്തിൽ ഒരുക്കിയ ഇന്ത്യൻ ഭരണഘടന ആശയങ്ങൾ വേറിട്ട പഠനാനുഭവം. ആൽമര ചില്ലയിലും വേരുകളിലും മരപ്പലകയിൽ പെയിൻ്റ് ചെയ്ത് പരിസ്ഥി സൗഹൃദമായി എഴുതിയ ഭരണഘടനാ അറിവുകൾ എക്കാലത്തും നിലനിൽക്കുന്ന രീതിയിലാണ്.

കുട്ടികൾക്കും സ്കൂളിൽ എത്തുന്നവർക്കും ഭരണഘടനയെ അറിയാം. ഭരണഘടനയുടെ ആത്മാവായ ആമുഖം കാസർകോട് ഡി.എൽ.എസ്.എ സെക്രട്ടറി സബ് ജഡ്ജ് ബി.കരുണാകരൻ വായിച്ചുകൊണ്ട് കുട്ടികൾക്കായി തുറന്നു കൊടുത്തു. മൗലിക അവകാശങ്ങൾ കടമകൾ നിർദ്ദേശക തത്വങ്ങൾ മറ്റ് സുപ്രധാന ആർട്ടിക്കുകൾ, ഹേബിയസ് കോർപസ്, മാൻഡമസ് ക്വാവാറൻ്റോ തുടങ്ങിയവ ആൽമരച്ചുവട്ടിൽ ആലേഖനം ചെയ്തിരിക്കുന്നു.

ഭരണഘടനാ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ നടന്ന ക്ലാസിൽ മൗലികാവകാശങ്ങളും കടമകളും എന്ന വിഷയം അഡ്വ: ജോൺസൺ കുട്ടികൾക്കായി അവതരിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പാളും എൻ.എൻ.എസ് പ്രോഗ്രാം കോഡിനേറ്ററുമായ സജീവൻ മടപ്പറമ്പത്ത്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ പി.സുചീന്ദ്രനാഥ്, അനുമോൾ.പി, ശ്യാമള.കെ ഉഷാദേവി.പി, എൻ.എസ്.എസ് വളണ്ടിയർമാർ തുടങ്ങിയവർ സംബന്ധിച്ചു.

