
ഇന്‍കം ടാക്സ് നിയമങ്ങളനുസരിച്ച് വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന് നിശ്ചയിക്കപ്പെട്ടിട്ടുള്ള പരിധി കല്ല്യാണം കഴിച്ച സ്ത്രീകള്‍ക്കും അവിവാഹിതകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമാണ്. കല്ല്യാണം കഴിച്ച സത്രീകള്‍ക്ക് 500 ഗ്രാം സ്വര്‍ണം വരെ വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്. അവിവാഹിതരായ സ്ത്രീകള്‍ക്ക് 250 ഗ്രാമും പുരുഷന്മാര്‍ക്ക് 100 ഗ്രാമും സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്.

സൂക്ഷിക്കുന്ന ആളുടെ വരുമാന സ്രോതസുമായി പൊരുത്തപ്പെട്ടിട്ടില്ലെങ്കിലും, ഇത്രയും സ്വര്‍ണം കൈയ്യില്‍ വെയ്ക്കുന്നതിന് പ്രത്യേകിച്ച് നിയമ തടസ്സങ്ങളൊന്നുമില്ല. അതേസമയം, കൃത്യമായ സ്രോതസോ പാരമ്പര്യമായി ലഭിച്ചതാണെന്ന് കാണിക്കാന്‍ സാധിക്കുന്ന രേഖകളോ ഉണ്ടെങ്കില്‍ ഒരു വ്യക്തിയുടെ കൈയ്യില്‍ എത്ര സ്വര്‍ണം വേണമെങ്കിലും സൂക്ഷിക്കുന്നതിന് അനുവദിക്കുന്നതാണ് 2016 ഡിസംബര്‍ 1ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പ്.
50 ലക്ഷത്തിന് കൂടുതല്‍ നികുതി അടയ്ക്കേണ്ട വരുമാനം ഒരാള്‍ക്കുണ്ടെങ്കില്‍, അയാള്‍ ഇന്‍കം ടാക്സ് റിട്ടേണിലെ ഷെഡ്യൂള്‍ ഫിക്സഡ് അസറ്റ്സില്‍ തങ്ങളുടെ കൈവശമുളള ആഭരണങ്ങളുടെ മൂല്ല്യം വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
