സാമ്രാജ്യം തിരിച്ചു പിടിക്കാന്‍ കിംഗ് ഖാന്‍; ബോളിവുഡിനെ കുലുക്കാന്‍ പത്താന്‍ ആദ്യഗാനം ഉടൻ

You are currently viewing സാമ്രാജ്യം തിരിച്ചു പിടിക്കാന്‍ കിംഗ് ഖാന്‍; ബോളിവുഡിനെ കുലുക്കാന്‍ പത്താന്‍ ആദ്യഗാനം ഉടൻ

സാമ്രാജ്യം തിരിച്ചു പിടിക്കാന്‍ കിംഗ് ഖാന്‍ വരുന്നു..! ബോളിവുഡിനെ കുലുക്കാന്‍ പഠാന്‍ ആദ്യഗാനം തിങ്കളാഴ്‌ച. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ്- ദീപിക താരജോഡികള്‍ ഒന്നിച്ചെത്തുന്ന ‘പ’. സിദ്ധാര്‍ത്ഥ് ആനന്ദിൻ്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും മുഖ്യവേഷത്തിൽ എത്തുന്നു. ആദിത്യ ചോപ്ര നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷാരൂഖ് ഒരു ചാരനായാണ് വേഷമിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിൻ്റെ പ്രമേയം രഹസ്യമായി വയ്ക്കുക എന്ന ഉദേശത്തോടെ ട്രെയിലറിന് മുമ്പ് ഗാനരംഗം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. പത്താനിലെ ആദ്യ ഗാനരംഗം ഡിസംബര്‍ 12 തിങ്കളാഴ്‌ച പുറത്തിറങ്ങും.

‘ബേഷാറം റാങ്ങ്’ എന്നാണ് ഗാനത്തിന് നല്‍കിയിരിക്കുന്ന പേര്. ദീപികയുടെ ഹോട്ട് ലുക്കിനൊപ്പം ഷാരൂഖുമായുള്ള കെമിസ്ട്രിയുമാണ് ഗാനത്തില്‍ നിറഞ്ഞു നില്‍ക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ ആരാധകവൃന്ദമുള്ള താരജോഡികളാണ് ദീപികയും ഷാരൂഖും. ഇരുവരും ഒന്നിച്ചെത്തിയ ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്സ്, ഹാപ്പി ന്യൂയര്‍ എന്നിവയെല്ലാം ബോക്സോഫീസ് ഹിറ്റുകളായിരുന്നു. പത്താനിലെ ഗാനം സ്പെയിനില്‍ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. 2023 ജനുവരി 25 നാണ് പത്താന്‍ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

0Shares