
കാസറഗോഡ്: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വിദ്യാർഥികളുടെ ജൈവവൈവിധ്യ കോൺഗ്രസിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. കാസർഗോഡ് ജില്ലാതല മത്സരങ്ങൾ ഫെബ്രുവരി മാസത്തിൽ നടത്തും. സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി പ്രൊജക്റ്റ് അവതരണ മത്സരം, സ്‌കൂൾ വിദ്യാർഥികൾക്കായി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ് എന്നിവയാണ് മത്സരങ്ങൾ. അപേക്ഷ ഫെബ്രുവരി 4 നകം ജില്ല കോർഡിനേറ്ററുടെ sbcksd25@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായ് https://kerala biodiversity.org എന്ന വെബ്സൈറ്റിലോ 9496372843
ഒരു സ്കൂളിൽ നിന്നും ഒരു ഇനത്തിൽ 3 കുട്ടികൾക്ക് വരെ പങ്കെടുക്കാം. ജില്ലാതല മത്സരങ്ങൾ ഫെബ്രുവരി 15ന് ദുർഗ സ്‌കൂൾ കാഞ്ഞങ്ങാട് നടത്തുന്നതായിരിക്കും.
